അബൂദബി: കൂട്ടുകാരനില്‍ നിന്ന് വായ്പയായി വാങ്ങിയ 65,000 ദിര്‍ഹം തിരികെ നല്‍കാന്‍ യുവാവിനോട് നിര്‍ദേശിച്ച് അബൂദബി സിവില്‍ ഫാമിലി കോടതി. വായ്പയായി പണം വാങ്ങിയ സുഹൃത്ത് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇതു തിരികെ നല്‍കാതെ വന്നതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. പണം സ്വീകരിച്ചിരുന്നതായും എന്നാലത് വായ്പയായിരുന്നില്ലെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.
അതേസമയം, പരാതിക്കാരന്‍ പ്രതിക്ക് പണം നൽകിയ ബാങ്ക് രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു തെളിവായി സ്വീകരിച്ച് കോടതി പ്രതിയോട് 65000 ദിര്‍ഹം തിരികെ നല്‍കാന്‍ സുഹൃത്തിനോട് നിർദേശിക്കുകയായിരുന്നു
പണം തിരികെ നല്‍കുന്നതുവരെ ഈ പണത്തിന്‍റെ 12 ശതമാനം പലിശയും ഇതിനു പുറമേ പരാതിക്കാരന്‍റെ കോടതിച്ചെലവുകളും വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പണം കൈപ്പറ്റിയത് വായ്പയിനത്തില്‍ അല്ലെന്ന എതിര്‍ഭാഗത്തിന്‍റെ വാദത്തിന് യുക്തിയില്ലെന്നും കടമായിട്ടല്ലാതെ പിന്നെ എന്തിനാണ് പണം കൈപ്പറ്റിയതെന്ന കാരണം ബോധിപ്പിക്കാന്‍ പ്രതിക്കായില്ലെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.