ഷാർജ: ഗൾഫ് മേഖലയിലെയും ഇന്ത്യയിലെയും മുൻനിര ട്രാവൽ മാനേജ്മെൻറ് കമ്പനിയായ കേ ാസ്മോ ട്രാവൽ ഗൾഫ് മാധ്യമം കേമാൺ കേരളയോടനുബന്ധിച്ച് ഒരുക്കിയ ആവേശകരമായ മത്സരത്തിൽ മിഷാൽ ഹംസക്കും കുടുംബത്തിനും ഒന്നാം സമ്മാനം. ഷാർജ എക്സ്പോ സെൻററിലെ കോസ്മോ ട്രാവൽ സ്റ്റാളിൽ ഒരുക്കിയ വിൽച്വൽ റിയാലിറ്റി വീഡിയോ കാണുവാനും മത്സരത്തിൽ പങ്കുചേരുവാനും ആയിരങ്ങളാണ് ദിവസേന എത്തിയിരുന്നത്. കമോൺ കേരളയുടെ സമാപന ചടങ്ങിൽ ഷാർജ ഭരണാധികാരിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സെയ്ദ്മുഹമ്മദിെൻറ സാന്നിധ്യത്തിൽ ഗായിക കെ.എസ്.ചിത്ര ഇ മിഷാലിനും കുടുംബത്തിനും സമ്മാനം കൈമാറി.
കോസ്േമാ ട്രാവൽ ഹെഡ് ഒാഫ് ഫിനാൻസ് ബോണിഫസ് അലോഷ്യസ് സംബന്ധിച്ചു. ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്രയാണ് സമ്മാനം. എയർ അറേബ്യയുടെ ഉടമസ്ഥതയിലുള്ള സ്വതന്ത്ര ട്രാവൽ മാനേജ്മെൻറ് കമ്പനിയായ കോസ്മോ ട്രാവലിന് ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ, ചൈന എന്നിവിടങ്ങളിലായി 90ലേറെ ശാഖകളുണ്ട്. കഴിഞ്ഞ വർഷം കമോൺ കേരളയിൽ ഒരുക്കിയ കിക്ക് ആൻറ് ഫ്ലൈ മത്സര വിജയിക്ക് റഷ്യയിൽ നടന്ന ഫിഫ ലോകകപ്പ് ചാമ്പൻഷിപ്പ് കാണാൻ അവസരം ഒരുക്കിയിരുന്നു. വിവരങ്ങൾക്ക്: http://gocozmo.com/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.