ദുബൈ: കേരളത്തിലും കർണാടകയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവമായ കോൺഫിഡന്റ് ഗ്രൂപ് യു.എ.ഇയിലും ചുവടുറപ്പിക്കുന്നു. ഗ്രൂപ്പിന്റെ ദുബൈയിലെ ആദ്യത്തെ ആഡംബര ഫ്ലാറ്റ് സമുച്ചയ പദ്ധതിയായ കോൺഫിഡന്റ് ലാൻകാസ്റ്റർ റെക്കോഡ് വേഗത്തിൽ നിർമാണം പൂർത്തീകരിച്ച് ആദ്യ താക്കോൽ കൈമാറി.
ദുബൈയിൽ നടന്ന ചടങ്ങിൽ ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ. റോയ്, ദുബൈ ഡിവിഷൻ മേധാവി രോഹിത് റോയ്, എൻജിനീയർ വലീദ് സാലാഹ എന്നിവരാണ് കോൺഫിഡന്റ് ലാൻകാസ്റ്റർ നിർമാണം പൂർത്തീകരിച്ചത് പ്രഖ്യാപിച്ചത്. തുടർന്ന് ഇമാറാത്തി പൗരനായ ആദ്യ ഉപഭോക്താവാണ് അപ്പാർട്മെന്റിന്റെ താക്കോൽ ഏറ്റുവാങ്ങിയത്.ഉദ്ഘാടനത്തിന് മുമ്പ് ഫ്ലാറ്റ് സമുച്ചയത്തിന്റെ 70 ശതമാനം അപ്പാർട്മെൻറുകളും വിറ്റു പോയതായും ഗ്രൂപ് വെളിപ്പെടുത്തി. കോൺഫിഡന്റ് ലാൻകാസ്റ്റർ ഉപഭോക്താക്കൾക്ക് ഉന്നതനിലവാരമുള്ള താമസം ഉറപ്പാക്കുന്നതാണെന്ന് ഡോ. റോയ് പറഞ്ഞു. 11 മാസത്തെ കാലാവധിയിലാണ് ലാൻകാസ്റ്റർ പൂർത്തീകരിച്ചത്. സ്റ്റുഡിയോ, 1,2 ബെഡ്റൂം എന്നിങ്ങനെ വ്യത്യസ്ത നിലവാരത്തിലും സൗകര്യത്തിലും 81 ബ്രാൻഡഡ് അപ്പാർട്മെന്റുകളാണ് കോൺഫിഡന്റ് ലാൻകാസ്റ്ററിലുള്ളത്. യു.എ.ഇയിലെ പ്രശസ്ത എൻജിനീയർ വലീദ് സാലാഹയുടെ നേതൃത്വത്തിലുള്ള വിഷൻ കൺസ്ട്രക്ഷൻസിന്റെ പങ്കാളിത്തത്തോടെയാണ് നിർമാണം പൂർത്തിയാക്കിയത്. ദുബൈയിൽ മൂന്ന് പുതിയ പദ്ധതികൾ കൂടി ഗ്രൂപ് ഉടൻ പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
18 വർഷമായി കേരളത്തിലെയും കർണാടകയിലെയും മുൻനിര ബിൽഡറായി തുടരുന്ന കോൺഫിഡന്റ് ഗ്രൂപ് ഈ വർഷം ഇതിനകം 203-ലേറെ പ്രോജക്ടുകളിലൂടെ 15,000-ലധികം ഉപഭോക്താക്കളെ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.