എം.ബി. യൂസുഫ് ഹാജിയുടെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല
കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം
ദുബൈ: മുസ്ലിം ലീഗ് കാസർകോട് ജില്ല ഉപാധ്യക്ഷൻ എം.ബി. യൂസുഫ് ഹാജി ബന്തിയോടിന്റെ വിയോഗത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. അബുഹൈൽ കെ.എം.സി.സി പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ നടന്ന അനുശോചന യോഗത്തിൽ യാഖൂബ് മൗലവി പുത്തിഗെ പ്രാർഥനക്ക് നേതൃത്വം നൽകി.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി യോഗം നിയന്ത്രിച്ചു. ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, ടി.ആർ ഹനീഫ്, ഡോ. ഇസ്മായിൽ, ഇബ്രാഹിം ബേരികെ, കെ.പി. അബ്ബാസ്, ഇസ്മായിൽ നാലാം വാതുക്കൽ, സുബൈർ കുബണൂർ, സുബൈർ അബ്ദുല്ല, മൊയ്ദീൻ ബാവ ഹൊസങ്കടി, ഫൈസൽ പട്ടേൽ, സൈഫുദ്ദീൻ മൊഗ്രാൽ, ഹഷ്കർ ചൂരി, മൻസൂർ മർത്യ, മുഹമ്മദ് കളായി.
യൂസുഫ് ഷേണി, യൂസുഫ് മുക്കൂട്, മുനീർ ബേരിക, ജബ്ബാർ ബൈദല, സിദ്ദീഖ് ബപ്പായിതൊട്ടി, അൻവർ മുട്ടം, ഹാഷിം ബണ്ടസാല, അബ്ദുല്ല പുതിയോത്ത്, റസാഖ് ബന്തിയോട്, ഫാറൂഖ് അമാനത്, ജംഷീദ് അട്ക തുടങ്ങിയവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയും സഹകരിച്ചാണ് പരിപാടി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.