ദുബൈ:: യു.എ.ഇയിലെ ഏറ്റവും വലിയ ഫാഷന്‍, ബ്യൂട്ടീമേളയായ കോൺസപ്റ്റ് ബിഗ് ബ്രാന്‍ഡ്സ് കാര്‍ണിവലിെൻറ അഞ്ച് ദിവസം നീളുന്ന പുതിയ എഡിഷന്‍ ബോളിവുഡ് താരങ്ങളായ ജാക്കി ഷറോഫ്, ചുങ്കി പാണ്ഡേ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വേൾഡ് ട്രേഡ് സെൻററിൽ ആരംഭിച്ചു. ലോകോത്തരങ്ങളായ ഉല്‍പ്പന്നങ്ങളിന്മേല്‍ 75 ശതമാനം വരെ ഡിസ്കൗണ്ട് ഒരുക്കിയാണ് ഇത്തവണ സി.ബി.ബി.സി ടൂറിസ്റ്റുകളെയും യു.എ.ഇയിലെ താമസക്കാരെയും വിളിക്കുന്നത്. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെ ദുബൈ വേള്‍ഡ് ട്രേഡ് സെൻററിലെ ശൈഖ് റാഷിദ് ഹാളില്‍ രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. ലോകത്തിലെ നിരവധി മുന്‍നിര ബ്രാന്‍ഡുകളുടെ പാര്‍ട്ണര്‍ എന്ന നിലയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പങ്ങളുടെ സ്റ്റോക്ക് മേളയില്‍ അണി നിരക്കും. ഈ വര്‍ഷം 80,000 പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോൺസപ്റ്റ് ബിഗ് ബ്രാന്‍ഡ്സ് ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ വിജയ് സംയാനി അറിയിച്ചു. കൂടുതൽ വിവരങ്ങൾ 97143973099 എന്ന നമ്പറിൽ നിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.