ദുബൈ: ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ മുന്‍ അധ്യക്ഷനും 'ഗള്‍ഫ് ടുഡെ' ചീഫ് എഡിറ്ററുമായിരുന്ന പി.വി. വിവേകാനന്ദിനെ ഐ.എം.എഫ്-ചിരന്തന യു.എ.ഇ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരിച്ചു.മിഡിലീസ്റ്റിലെ മാധ്യമമേഖലയില്‍ മികച്ച സംഭാവനകളര്‍പ്പിച്ച വിവേകാനന്ദ് ഇതരസമൂഹങ്ങളിലും ആദരണീയനായിരുന്നു.
പ്രവാസി ഇന്ത്യന്‍സമൂഹത്തിന് പ്രതിസന്ധിഘട്ടങ്ങളില്‍ കൈത്താങ്ങായിമാറിയ അദ്ദേഹം സഹജീവികളെ ചേര്‍ത്തുപിടിച്ച് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചുവെന്ന് വിയോഗത്തിന്റെ ഒമ്പതാം വാര്‍ഷിക അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.ഖിസൈസ് കാലിക്കറ്റ് നോട്ട്ബുക്കില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി കോഓഡിനേറ്റര്‍ അനൂപ് കീച്ചേരി അധ്യക്ഷത വഹിച്ചു.ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി സ്വാഗതം പറഞ്ഞു. ഐ.എം.എഫ് മുന്‍ പ്രസിഡന്റ് കെ.പി.കെ. വെങ്ങര മുഖ്യപ്രഭാഷണവും ചിരന്തന വൈസ് പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി അനുസ്മരണ പ്രഭാഷണവും നടത്തി.
വിവേകാനന്ദിന്റെ ഭാര്യ ചിത്ര, മകള്‍ വിസ്മയ ആനന്ദ്, സുഹൃത്തുക്കളായ പോള്‍ ടി. ജോസഫ്, രാജേന്ദ്രന്, മാധ്യമപ്രവര്‍ത്തകരായ തന്‍സി ഹാഷിര്‍, ഭാസ്കര്‍ രാജ്, എം.സി.എ. നാസര്‍, എല്‍വിസ് ചുമ്മാര്‍, ജലീല്‍ പട്ടാമ്പി, ടി. ജമാലുദ്ദീന്‍, ശിഹാബ് അബ്ദുല്‍ കരീം, മസ്ഹറുദ്ദീന്‍, തന്‍വീര്‍, അഖില്‍ ദാസ് ഗുരുവായൂര്‍, സംഘടനാ പ്രതിനിധികളായ സി.പി. ജലീല്‍, അബ്ബാസ് ഒറ്റപ്പാലം, റോജിന്‍ പൈനുംമൂട്, അഡ്വ. സുരേഷ് ഒറ്റപ്പാലം, ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.ടി.പി. അഷ്റഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.