എമിറേറ്റുകൾ ഏറ്റു പാടുന്നു.... കമോൺ കമോൺ കേരള

ദുബൈ: സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഇൗ മാസം 25,26,27 തീയതികളിൽ ഷാർജ എക്​​സ്​പോ സ​​െൻററിൽ ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന കമോൺ കേരള ഇൻഡോ^അറബ്​ വ്യാപാര സാംസ്​കാരിക  സൗഹൃദ മേളയുടെ മുന്നൊരുക്കങ്ങൾ യു.എ.ഇയിലെമ്പാടും സജീവമാകുന്നു. വിവിധ സാംസ്​കാരിക സംഘങ്ങളും ഇന്ത്യൻ അസോസിയേഷനുകളും മറ്റ്​ സന്നദ്ധ സംഘങ്ങളും കമോൺ കേരളയുടെ സന്ദേശം പ്രചരിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്തു കഴിഞ്ഞു.  ഉമ്മുൽ ഖുവൈൻ, അജ്​മാൻ, ഫുജൈറ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസം ബ്രോഷർ പ്രകാശന ചടങ്ങുകൾ നടന്നു. ഇന്ത്യ^യു.എ.ഇ സൗഹൃദ ചരിത്രത്തിൽ നാഴികക്കല്ലായി കമോൺ കേരള മാറുമെന്ന ഉറച്ച വി​ശ്വാസത്തിലാണ്​ സ്വദേശി പ്രമുഖരും.

Tags:    
News Summary - comeonkerala-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.