അറിവ് ആഘോഷമാക്കി ജി.എസ്. പ്രദീപ്
ഷാര്‍ജ: ഒാരോ ചുവടിലും സർഗാത്മക വ്യത്യസ്തത പുലർത്തുന്ന മലയാളത്തിെൻറ ഏറ്റവും പ്രിയപ്പെട്ട ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ് കമോൺ കേരള വേദിയിലെത്തുേമ്പാൾ തന്നെ സദസ്യർ ഉറപ്പിച്ചിരുന്നു^ ഇതും ഒരു വേറിട്ട അനുഭവമാകുമെന്ന്. പ്രതീക്ഷകൾ തെറ്റിക്കാതെ ഗ്രാൻറ് മാസ്റ്റർ അറിവിെൻറ ചെപ്പു തുറന്നപ്പോൾ ലിറ്റിൽ ജീനിയസ് മത്സരം ഒരു പാഠശാലയായി മാറി. അറിവിനെ ആഘോഷമാക്കുന്നതിലൂടെ സംഗീതം പോലെ, നാടകം പോലെ പഠനം രസകരവും ആനന്ദവും നല്‍കുമെന്ന മുഖവുരയോടെടെയാണ് ജി.എസ്. പ്രദീപ് ജീനിയസ് ഹണ്ടിലേക്ക് പ്രവേശിച്ചത്. പതിവ് ക്വിസ് മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായി കുട്ടികളെയും രക്ഷിതാക്കളെയും പങ്കാളികളാക്കിയാണ് അത് പുരോഗമിച്ചത്. പുസ്തകങ്ങളില്‍ വായിക്കാത്ത ചാര്‍ളി ചാപ്ലിനും സ്വാമി വിവേകാനന്ദനുമെല്ലാം കുഞ്ഞുങ്ങൾക്കു മാത്രമല്ല മുതിർന്നവർക്കും ആസ്വാദ്യമായി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഡോ. കെ.ആര്‍. നാരായണന്‍ തുടങ്ങി ഒ.എന്‍.വി, എം.ടി, മമ്മൂട്ടി തുടങ്ങിയവരെല്ലാം ചർച്ചാവിഷയമായി. കെ.ആര്‍. നാരായണന്‍ ഉയര്‍ച്ചകളുടെ പടവുകള്‍ താണ്ടിയതിനെ ‘കുട്ടെൻറ കഥ’യിലുടെ പ്രദീപ് വിവരിക്കവെ സദസ്സ് സാകൂതം കേട്ടിരുന്നു.
ഷാര്‍ജ: വിസ്മയം സൃഷ്ടിച്ച പ്രകടനവുമായി ഫെല്‍ട്രോണ്‍ -ലിറ്റില്‍ ജീനിയസ് ഹണ്ട് വേദിയില്‍ മുഹമ്മദ് നസീമും രേഷ്മ സലാഹുദ്ദീനുമത്തെി. പ്രഥമ റൗണ്ട് മത്സരം കഴിഞ്ഞ് ഇടവേളയിലാണ് ഇരുവരെയും ജി.എസ്. പ്രദീപ് വേദിയിലേക്ക് ക്ഷണിച്ചത്.
വയലിലും ഗിത്താറിലും മുഹമ്മദ് നസീം താളമിട്ടപ്പോള്‍ സാന്‍ഡ് പെയ്ൻറിങ്ങിലൂടെയാണ് രേഷ്മ സലാഹുദ്ദീന്‍ സദസ്സിെൻറ കൈയടി നേടിയത്. പത്ത് മിനിറ്റ് നീണ്ട മുഹമ്മദ് നസീമിെൻറ പ്രകടനം പുരോഗമിക്കുമ്പോള്‍ രേഷ്മയുടെ കൈവിരലുകളില്‍ ഇതള്‍വിരിഞ്ഞത് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധിപനുമായ ശൈഖ് ഡോ. സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഛായാചിത്രം. കൈയില്‍ കരുതിയിരുന്ന ജി.എസ്. പ്രദീപിെൻറ മനോഹര ചിത്രവും ചടങ്ങില്‍ രേഷ്മ പ്രദീപിന് സമ്മാനിച്ചു.
ആറ് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കാളികളായി. പ്രഥമ റൗണ്ടില്‍ കൂടുതല്‍ പോയൻറ് നേടിയ ആറ് വിദ്യാര്‍ഥികളാണ് തുടര്‍ മത്സരത്തിലേക്ക് പ്രവേശിച്ചത്.അഞ്ച് റൗണ്ടുകളിലായി നടന്ന തുടര്‍ മത്സരത്തില്‍ അശ്വിന്‍ പ്രസാദ്, പ്രിഥ്വി ദിലീപ്, ദിയ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മല്‍സരത്തില്‍ ശരി ഉത്തരം നല്‍കിയവര്‍ക്കെല്ലാം ഫെല്ട്രോണിെൻറ പ്രോത്സാഹന സമ്മാനം സദസ്സില്‍ വെച്ച് തന്നെ ജി.എസ്. പ്രദീപ് വിതരണം ചെയ്തു. ചടങ്ങില്‍ അധ്യാപികമാരായ സോണി പീറ്റര്‍, സുഗന്ധി, ഖോഷി, ബിജു നായര്‍ എന്നിവര്‍ ജി.എസിെൻറ സഹായികളായി. ഫെല്‍ട്രോണ്‍-^ഗള്‍ഫ് മാധ്യമം ജീനിയസ് ഹണ്ടില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ച രാവിലെ കമോണ്‍ കേരള വേദിയില്‍ നടക്കുന്ന ‘ഫെല്‍ട്രോണ്‍ കേരള ജീനിയസ്’ വേദിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.