കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം: ദു​ബൈ​യി​ൽ 20 ഷോ​പ്പു​ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ് ന​ൽ​കി

ദു​ബൈ: സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ, മാ​സ്ക് ധ​രി​ക്ക​ൽ തു​ട​ങ്ങി കോ​വി​ഡ് -19 പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ദു​ബൈ​യി​ലെ 20ൽ​പ​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ദു​ബൈ ഇ​ക്ക​ണോ​മി ഡി​പ്പാ​ർ​ട്​​മെൻറ് (ഡി.​ഇ.​ഡി) മു​ന്ന​റി​യി​പ്പ് ന​ൽ​കി. ദു​ബൈ ഇ​ക്ക​ണോ​മി​ക്ക് കീ​ഴി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​വി​ഭാ​ഗം ന​ട​ത്തി​യ ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാ​ണി​ത്. പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​യി​ൽ 649 ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. സ്ഥാ​പ​ന​ങ്ങ​ൾ​ക്കൊ​ന്നും പി​ഴ ചു​മ​ത്തു​ക​യോ അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ദു​ബൈ ഇ​ക്ക​​ണോ​മി വ്യ​ക്ത​മാ​ക്കി. ദു​ബൈ​യി​ലു​ട​നീ​ള​മു​ള്ള ഓ​പ​ൺ മാ​ർ​ക്ക​റ്റു​ക​ളി​ലും ഷോ​പ്പി​ങ്​ സെൻറ​റു​ക​ളി​ലും ദൈ​നം​ദി​ന സ​ന്ദ​ർ​ശ​നം തു​ട​രു​മെ​ന്നും ആ​രോ​ഗ്യ പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​മോ ദു​രു​പ​യോ​ഗ​മോ ത​ട​യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഇ​ക്ക​​ണോ​മി വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​തും ആ​രോ​ഗ്യ​നി​ർ​ദേ​ശം പാ​ലി​ക്കാ​തി​രി​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ദു​ബൈ ക​ൺ​സ്യൂ​മ​ർ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ 600545555 എ​ന്ന ന​മ്പ​റി​ലോ വി​ളി​ച്ചോ ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ച്ചോ പ​രാ​തി ബോ​ധി​പ്പി​ക്ക​ണ​മെ​ന്ന് ദു​ബൈ ഇ​ക്ക​ണോ​മി വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.