?????? ?????? ??????? ????????????? ??????????? ??. ???????? ??? ???????? ??????????????? ??????? ??????? ??????????????

ക്രിസ്​മസ്​ ശുശ്രൂഷകൾ നടത്തി

അബൂദബി:  സ​െൻറ്​ ജോർജ്ജ്  ഓർത്തഡോക്​സ്​ കത്തീഡ്രലിൽ ക്രിസ്​മസ്​  ശുശ്രൂഷകൾ നടത്തി ഞായറാഴ്​ച വൈകിട്ട്​ ആറിന്​ സന്ധ്യാ നമസ്​ക്കാരത്തോടുകൂടിയാണ്​ ശുശ്രൂഷകൾക്ക് തുടക്കമായത്​. എട്ട്​ മണിക്ക് പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണവും,  തീജ്വാല ശുശ്രൂഷയും, 8.30ന്  കുർബാനയും  നടന്നു.  മലങ്കര ഓർത്തഡോക്​സ്​  സഭാ കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ ഡോ. യാക്കൂബ് മാർ ഐറേനിയസ്  മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു.  ഇടവക വികാരി ഫാ. ബെന്നി മാത്യു, സഹ: വികാരി ഫാ. പോൾ ജേക്കബ് എന്നിവർ സഹ കാർമികരായിരുന്നു.  

അബൂദബിയുടെ പടിഞ്ഞാറൻ  പ്രദേശങ്ങളായ ബേദാസായിദ്,  റുവൈസ് എന്നിവിടങ്ങളിൽ നിന്ന് ഉൾപ്പെടെ  ആയിരക്കണക്കിന്  വിശ്വാസികൾ ശുശ്രൂഷയിൽ പങ്കെടുത്തു. ഇടവക വികാരി ഫാ. ബെന്നി മാത്യു,  സഹ: വികാരി ഫാ. പോൾ ജേക്കബ്,  കത്തീഡ്രൽ ട്രസ്​റ്റി സ്​റ്റീഫൻ  മല്ലേൽ,  സെക്രട്ടറി സന്തോഷ് പവിത്രമംഗലം, ജോയൻറ്​ ട്രസ്​റ്റി റെജിമോൻ മാത്യു , ജോയൻറ്​  സെക്രട്ടറി ജെയിംസൺ  പാപ്പച്ചൻ  എന്നിവരുടെ നേതൃത്വത്തിലുള്ള  ഇടവക മാനേജിങ് കമ്മറ്റിയാണ് ക്രിസ്​മസ്​ ശുശ്രുഷകളുടെ  ക്രമീകരണത്തിന്  നേതൃത്വം നൽകിയത്. 

Tags:    
News Summary - christmas-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.