ക്രിസ്​മസ്​ ഗാനശുശ്രൂഷ ഒരുക്കി

ദുബൈ: സി.എസ്​.​െഎ മലയാളം ഇടവകയുടെ ഇൗ വർഷത്തെ ക്രിസ്​മസ്​ ഗാനശുശ്രൂഷ വികാരി റവ. ഡോ. പി.കെ. കുരുവിളയുടെ മുഖ്യകാർമികത്വത്തിൽ ദുബൈ ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടന്നു. ജബൽ അലി ആൾ സെയിൻറ്​​സ്​ സി.എസ്​.​െഎ ഇടവക വികാരി റവ. കെ.എം. ജോൺ, ഷാർജ ഇടവക വികാരി റവ. വർഗീസ്​ മാത്യൂ എന്നിവർ സഹകാർമികത്വം വഹിച്ചു.

ജുബി ജോൺ, ജിനോ മാത്യൂ എന്നിവരുടെ നേതൃത്വത്തിലെ ഇടവക ഗായകസംഘമാണ്​ ഗാനങ്ങൾ ആലപിച്ചത്​. റവ. വർഗീസ്​ മാത്യൂ ക്രിസ്​മസ്​ സന്ദേശം നൽകി.
സെക്രട്ടറി സജി കെ. ജോർജ്​ സ്വാഗതം പറഞ്ഞു.

Tags:    
News Summary - christmas celebrations in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.