ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പെരുമ്പാവൂർ നിവാസികൾക്കായി ക്രിസ്മസ് കരോൾ മത്സരം ഒരുക്കുന്നു. പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ആർക്കും പങ്കെടുത്ത് സമ്മാനം നേടാം. ക്രിസ്മസ് സന്ദേശം ഉൾക്കൊള്ളുന്ന മലയാളത്തിലുള്ള കരോൾ ഗാനങ്ങൾ ആലപിക്കാം. രണ്ട് മുതൽ ആറ് പേർക്ക് വരെയുള്ള സംഘത്തിന് ഗാനമൊരുക്കാം. അഞ്ച് മിനിറ്റിൽ കൂടരുത്. കരോക്കയോ ഇൻസ്ട്രുമെന്റുകളോ ഉപയോഗിക്കാം. എഡിറ്റ് ചെയ്യാത്ത വിഡിയോ (landscape) ആയിരിക്കണം. വിഡിയോയുടെ ക്വാളിറ്റി, ഗാനം, ക്രിസ്മസ് ബാക്ക്ഗ്രൗണ്ട്, ഡ്രസിങ് എന്നിവയെ ആശ്രയിച്ചായിരിക്കും വിജയികളെ നിശ്ചയിക്കുന്നത്. അവസാന തീയതി ഡിസംബർ 31. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളുടെ വിഡിയോകൾ പി.പി.എയുടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രസിദ്ധീകരിക്കും. പെരുമ്പാവൂരുകാരാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും ആധികാരിക രേഖയുടെ പകർപ്പ് നൽകണം. https://forms.gle/2h9pfSBHeUPynU5q8 /എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.