Posted On
date_range Updated On
date_range ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട അലുമ്നി ഓണാഘോഷം നാളെ
ദുബൈ: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട അലുമ്നി (സി.സി.ഐ.എ) യു.എ.ഇ ഘടകം ‘ശ്രാവണം 2കെ24’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29ന് ഞായറാഴ്ച ദുബൈ മുഹൈസിനയിലെ ഇത്തിസലാത്ത് അക്കാദമിയിൽ രാവിലെ 10ന് ആഘോഷ പരിപാടികൾ ആരംഭിക്കും.
ഷാർജ മ്യൂസിയം അതോറിറ്റി ഡയറക്ടർ ജനറൽ ആയിശ റാശിദ് ദീമാസ് മുഖ്യാതിഥിയാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാത്രി എട്ടു വരെ നീളുന്ന ആഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക പരിപാടികൾ, പൂക്കളം, വടംവലി മത്സരം, തിരുവാതിരക്കളി എന്നിവയോടൊപ്പം ബുള്ളറ്റ് ബാൻഡിന്റെ സംഗീത പരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.