Posted On
date_range Updated On
date_range പത്ത് ദിവസം മുമ്പ് എത്തിയ ചിറയിൻകീഴ് സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു
ദുബൈ: തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. അഴൂർ ശ്രീനിധി വീട്ടിൽ സദാശിവന്‍റെ മകൻ ശ്രീകുമാർ ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോയ സമയത്ത് ഇദ്ദേഹം അപകടത്തിൽപ്പെടുകയായിടുന്നു. പത്ത് ദിവസം മുൻപാണ് ജോലിയാവശ്യാർത്ഥം ഇദ്ദേഹം യു.എ.ഇയിൽ വിസിറ്റ് വിസയിൽ എത്തിയത്.
മാതാവ്: വള്ളിയമ്മ. ഭാര്യ: ലീന. മക്കൾ: ജ്യോതിസ് എസ്.എൽ, ഗാഥ എസ്.എൽ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.