ഷാർജ: ചിന്ത-മാസ് സാഹിത്യോത്സവത്തിന് ഒക്ടോബർ 25ന് തുടക്കമാകും. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിൽ സാഹിത്യം, മാധ്യമം, പ്രവാസം, സയൻസ്, ചരിത്രം, സിനിമ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെഷനുകൾ അരങ്ങേറും. ഡോ. ജോൺ ബ്രിട്ടാസ് എം.പി, കെ.ആർ. മീര, കെ.ടി. കുഞ്ഞിക്കണ്ണൻ, പി.വി. ഷാജി കുമാർ, റഫീഖ് റാവുത്തർ, വിജയകുമാർ ബ്ലാത്തൂർ, സജി മാർക്കോസ്, വി.എസ്. സനോജ്, കെ.എസ്. രഞ്ജിത്ത് തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ള പ്രഗല്ഭർ സംബന്ധിക്കും.
ശനിയാഴ്ച രാവിലെ 9.30ന് കെ.ആർ. മീര സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് ‘കുടിയേറ്റം- വൈവിധ്യം, സാധ്യത, വെല്ലുവിളികൾ’ എന്ന സെഷനിൽ റഫീഖ് റാവുത്തർ, സജി മാർക്കോസ്, തൻസീ ഹാഷിർ എന്നിവർ സംസാരിക്കും. വാഹിദ് നാട്ടിക മോഡറേറ്ററാകും. ‘ദേശാന്തരങ്ങളില്ലാതെ മലയാളസാഹിത്യം’ എന്ന സെഷനിൽ പി.വി. ഷാജികുമാർ, സാബു കിളിത്തട്ടിൽ, കമറുദ്ദീൻ ആമയം, ഹണി ഭാസ്കരൻ, സോണിയ റഫീഖ്, അനൂപ് ചന്ദ്രൻ, അക്ബർ ആലിക്കര എന്നിവർ സംബന്ധിക്കും. അനിൽ അമ്പാട്ടാണ് മോഡറേറ്റർ. വൈകീട്ട് 5.15 മുതൽ നടക്കുന്ന കാവ്യാലാപന മത്സരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും.
ഒക്ടോബർ 26ന് രാവിലെ 9.30ന് ‘മാധ്യമങ്ങളും അൽഗോരിത അജണ്ടകളും’ എന്ന സെഷനിൽ ജോൺ ബ്രിട്ടാസ് എം.പി, വി.എസ്. സനോജ്, റഫീഖ് റാവുത്തർ എന്നിവർ സംസാരിക്കും. റോയ് റാഫേൽ മോഡറേറ്ററാകും. ‘സയൻസ്- ടു സർവൈവ് ടു ത്രൈവ്’ എന്ന സെഷനിൽ വിജയകുമാർ ബ്ലാത്തൂർ, കെ.എസ്. രഞ്ജിത്ത് എന്നിവർ സംസാരിക്കും.
വിനോദ് കൂവേരി മോഡറേറ്ററാകും. ‘സിനിമ- അതിജീവനത്തിന്റെ ദൃശ്യ ഭാഷ എന്ന സെഷനിൽ വി.എസ്. സനോജ്, ആർ.ജെ. ജിയാൻ, വിജയകുമാർ ബ്ലാത്തൂർ എന്നിവർ സംസാരിക്കും. നിസാർ ഇബ്രാഹിം മോഡറേറ്ററാകും. ‘നവകേരളം-നവലോകം-ചരിത്ര നാൾവഴികൾ’ സെക്ഷനിൽ കെ.ടി. കുഞ്ഞിക്കണ്ണൻ, സജി മാർക്കോസ് എന്നിവർ സംസാരിക്കും. അമീർ കല്ലുംപുറം മോഡറേറ്ററാകും. ശേഷം കെ.ആർ. മീര, പി.വി. ഷാജികുമാർ എന്നിവരുമായുള്ള മുഖാമുഖം നടക്കും. വൈകീട്ട് 6.45ന് നടക്കുന്ന സമാപന സമ്മേളനം ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.