ഷാർജ: കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്ട് ടീമിെൻറ യു.എ.ഇ ചാപ്റ്റർ ഒന്നാം വാർഷികാഘോഷം ആഗസ്റ്റ് ആറിന് ഷാർജയിൽ നടക്കും. നാട്ടിൽ നിന്നും വിദേശത്തു നിന്നുമുള്ള കലാ^സാംസ്കാരിക നായകർ പങ്കെടുക്കും. വാർഷികാഘോഷ വിജയത്തിനായി ഷാർജ മലനാട് റെസ്റ്റാറൻറ് ഉടമ നാസർ തയാൽ ചെയർമാനായി സ്വാഗതസംഘം രൂപവത്കരിച്ചു. സി.പി.ടി കേന്ദ്ര കമ്മിറ്റി യോഗത്തിൽ സെക്രട്ടറി ഷെഫീൽ കണ്ണൂർ പരിപാടികൾ വിശദീകരിച്ചു. മഹമൂദ് പറക്കാട്ട്, ഹബീബ് മാട്ടൂൽ, നാസർ ഒളകര, ഗഫൂർ പാലക്കാട്, മഹേഷ് ഹരിപ്പാട്, മുസമ്മിൽ അബൂബക്കർ, മൻസൂർ മാടായി, റഈസ്, അഷ്കർ പാനൂർ അനസ് കൊല്ലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.