ചേതന സംഘടിപ്പിച്ച ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ അല്‍ ഫല ക്രിക്കറ്റ് ക്ലബ് ടീം സംഘാടകര്‍ക്കും മുഖ്യാതിഥികള്ക്കുമൊപ്പം
റാസല്‍ഖൈമ: ചേതന റാസല്‍ഖൈമയുടെ പ്രഥമ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പായ പ്രീമിയര്‍ ലീഗ് സീസണ് മത്സരത്തില്‍ അല്‍ ഫല ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. അല്‍ സലാ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന കലാശക്കളിയില്‍ കെ.എല്‍ 14 ക്രിക്കറ്റ് ക്ലബിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി. റാക് ഇന്റര്‍നാഷനല്‍ മറൈന്‍ സ്പോര്‍ട്സ് ക്ലബ് എക്സി. മാനേജര്‍ ആരിഫ് ഇബ്രാഹിം അല്‍ ഹാറങ്കി, റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം എന്നിവരില്‍നിന്ന് ജേതാക്കള്‍ ട്രോഫി ഏറ്റുവാങ്ങി. റണ്ണേഴ്സ്അപ്പിന് കേരള ഹൈപ്പര്‍ മാര്‍ക്കറ്റ് എം.ഡി അബൂബക്കര്‍, അല്‍ ജബല്‍ വാട്ടര്‍ മാനേജര്‍ അജു ഫിലിപ്പ് എന്നിവര്‍ ട്രോഫി സമ്മാനിച്ചു. ചേതന രക്ഷാധികാരി മോഹനന് പിള്ള, പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി മുഹമ്മദലി, സ്പോര്‍ട്സ് കണ്‍വീനര്‍ അബ്ദുല്‍കരീം നൂര്‍, ആര്‍ട്സ് സെക്രട്ടറി ഫായിസ്, വനിത വേദി ജോയന്റ് കണ്‍വീനര്‍ ഷൈജ ജൂഡ്, ഷാന്‍, സുര്‍ജിത്, സജിത്, ദീപക് എന്നിവര്‍ നേതൃത്വം നല്കി. പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ 24 ടീമുകളാണ് മാറ്റുരച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.