റാസല്‍ഖൈമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് കറുപ്പംവീട്ടില്‍ പള്ളത്ത് വീട്ടില്‍ ഹസന്‍ - നബീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ (63) റാസല്‍ഖൈമയില്‍ നിര്യാതനായി.
22 വര്‍ഷമായി യു.എ.ഇയിലുള്ള മുഹമ്മദ് ഹനീഫ റാസല്‍ഖൈമ അറേബ്യന്‍ ഇൻറര്‍നാഷണല്‍ കമ്പനിയില്‍ (എ.ആര്‍.സി) സൂപ്പര്‍വൈസറായി ജോലിചെയ്യുകയായിരുന്നു. പനിയെത്തുടര്‍ന്ന് റാക് സഖര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
ഭാര്യ: റഫീഖ. മക്കള്‍: ഹാഷില്‍, അസ്ബിന. കുടുംബവും റാസൽഖൈമയിലുണ്ട്. വർഷങ്ങളായി കോയമ്പത്തൂരാണ് സ്ഥിരതാമസം. ഖബറടക്കം യു.എ.ഇയിൽ നടത്തുമെന്ന് കെ.എം.സി.സി റെസ്ക്യൂ ടീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.