ദുബൈ: കേന്ദ്ര സർക്കാറിെൻറ പ്രത്യേകാനുമതിയോടെ യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് ചാർേട്ടഡ് വിമാനങ്ങൾ പറന്നുതുടങ്ങി. വിവിധ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ വിമാനങ്ങളാണ് പറന്നത്. അഹ്മദാബാദ്, അമൃത്സർ, വാരാണസി എന്നീ നഗരങ്ങളിലേക്കാണ് വെള്ളിയാഴ്ച രാത്രി സർവിസ് നടത്തിയത്.
ഇൗ വിമാനങ്ങളിലായി 564 തൊഴിലാളികൾ നാടണഞ്ഞു. മൂന്നു ദിവസത്തിനിടെ ഒമ്പതു വിമാനങ്ങളിലായി 1568 പേർ നാട്ടിലെത്തുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അതേസമയം, അന്തിമാനുമതി ലഭിക്കാത്തതിനാൽ കേരളത്തിലേക്ക് സർവിസ് തുടങ്ങിയിട്ടില്ല. പ്രവാസി സംഘടനകൾ ഉൾപ്പെടെ ചാർേട്ടഡ് വിമാനത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ഏകദേശം 40ഒാളം കമ്പനികളും സംഘടനകളും ട്രാവൽസുകളുമാണ് ഇന്ത്യയിലേക്ക് സർവിസിനായി അപേക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ 9.45ന് മംഗളൂരുവിലേക്ക് ചാർേട്ടർഡ് വിമാനം സർവിസ് നടത്തുന്നുണ്ട്.
ഫോർച്യൂൺ ഗ്രൂപ് ഹോട്ടൽ ശൃംഖലകളിലെ തൊഴിലാളികളുമായാണ് ഇൗ വിമാനം പോകുന്നത്. 105 ജീവനക്കാർ ഉൾപ്പെടെ 180 പേർ വിമാനത്തിൽ ഉണ്ടാവും. സ്ഥാപന ഉടമയാണ് വിമാനം ഏർപ്പെടുത്തിയത്. ക്വാറൻറീൻ സൗകര്യത്തിനായി ഹോട്ടൽ വിട്ടുകൊടുത്തതുമൂലവും ബിസിനസ് കുറഞ്ഞതിനാലും 60 ശതമാനം തൊഴിലാളികളും ജോലിയില്ലാതെയിരിക്കുകയാണ്. ഇവരെ ശമ്പളത്തോടെയുള്ള അവധി നൽകി നാട്ടിലെത്തിക്കാനാണ് വിമാനം ഏർപ്പെടുത്തിയതെന്ന് ഫോർച്യൂൺ ഗ്രൂപ് ചെയർമാൻ പ്രവീൺ ഷെട്ടി പറഞ്ഞു. ഇവരുടെയെല്ലാം യാത്രച്ചെലവ് സ്ഥാപനമാണ് വഹിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, ദുബൈയിൽനിന്ന് ഏഴ് വിമാനങ്ങൾകൂടി ശനിയാഴ്ച ഇന്ത്യയിലെത്തി. എട്ട് വിമാനത്തിൽ 1385 പേരാണുണ്ടായിരുന്നത്. നാലു വിമാനവും കേരളത്തിലേക്കാണ്. കൊച്ചി, കണ്ണൂർ, കോഴിക്കോട്, തിരുവനന്തരപുരം വിമാനത്താവളങ്ങളിലേക്കാണ് പ്രവാസികൾ എത്തിയത്. വന്ദേ ഭാരത് മിഷൻ ആരംഭിച്ചശേഷം ഒരുദിവസം ഏറ്റവും കൂടുതൽ സർവിസ് നടത്തിയത് ഇന്നലെയാണ്. ഇതിന് പുറമെ അബൂദബിയിൽനിന്ന് കൊച്ചിയിലേക്കും സർവിസ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.