ദുബൈ: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണവും സി.എച്ച് രാഷ്ട്രസേവാ പുരസ്കാര സമർപ്പണവും ഒക്ടോബർ നാലിന് ദുബൈയിൽ നടത്താൻ തീരുമാനിച്ചതായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല ഭാരവാഹികൾ അറിയിച്ചു.
സി.എച്ച്. മുഹമ്മദ്കോയ തന്റെ ജീവിതത്തിലൂടെ നൽകിയ സന്ദേശം പൊതുജനങ്ങൾക്കും പുതുതലമുറക്കും പരിചയപ്പെടുത്തുന്നതായിരിക്കും പരിപാടി.
മുൻ വർഷങ്ങളിൽ യഥാക്രമം എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ശശി തരൂർ, ഇ.ടി. മുഹമ്മദ് ബഷീർ, കെ.സി. വേണുഗോപാൽ, സി.പി. ജോൺ എന്നിവരായിരുന്നു രാഷ്ട്രസേവ പുരസ്കാര ജേതാക്കൾ.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഭാരവാഹികളുടെ യോഗം ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.പി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല, സെക്രട്ടറിമാരായ അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, ജില്ല ഭാരവാഹികളായ ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, മൊയ്തു അരൂർ, മജീദ് കുയ്യൊടി, വി.കെ.കെ. റിയാസ്, മൂസ കൊയമ്പ്രം, യു.പി സിദ്ദീഖ്, ഷരീജ് ചീക്കിലോട്, ഗഫൂർ പാലോളി, ജസീൽ കായണ്ണ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സി.എച്ച് അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി മണ്ഡലം തല പ്രചാരണ സമ്മേളനങ്ങൾ, സ്പോർട്സ്, സർഗധാര, മീഡിയ, വനിതാ വിങ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും സെക്രട്ടറി സുഫൈദ് ഇരിങ്ങണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.