ദുബൈ: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി നൽകി വരുന്ന രാഷ്ട്രസേവാ പുരസ്കാര സമർപ്പണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങൾ ഒക്ടോബർ 11ന് ആരംഭിക്കും.
വൈകീട്ട് ഏഴിന് ദുബൈ കെ.എം.സി.സി അബു ഹൈൽ ഓഡിറ്റോറിയത്തിലാണ് സി.എച്ച് അനുസ്മരണ പ്രസംഗ മത്സരവും ഗാനാലാപന മത്സരവും നടത്തുന്നത്. സി.എച്ചിന്റെ വിദ്യാഭ്യാസ വിപ്ലവങ്ങൾ എന്ന വിഷയത്തിൽ ഓൺലൈൻ പ്രബന്ധമത്സരവും സംഘടിപ്പിക്കുന്നുണ്ട്.
ഒക്ടോബർ ഇരുപത് വരെ kkdkmcc@gmail.comൽ ലഭിക്കുന്ന എൻട്രികളാണ് മത്സരത്തിന് പരിഗണിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ കമ്പവലി, മീഡിയ സെമിനാർ തുടങ്ങിയ പ്രോഗ്രാമുകൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. കലാ-സാഹിത്യ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകുമെന്ന് കലാ-സാഹിത്യ വിഭാഗം ചെയർമാൻ നജീബ് തച്ചംപൊയിലും ജനറൽ കൺവീനൽ ഷറീജ് ചീക്കിലോടും അറിയിച്ചു.
ഒക്ടോബർ 26നാണ് സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനവും രാഷ്ട്ര സേവന പുരസ്കാര സമർപ്പണവും. ദുബൈ വിമൻസ് അസോസിയേഷൻ ഹാളിലാണ് സമ്മേളനം. കെ.സി. വേണുഗോപാൽ എം.പിക്കാണ് ഇത്തവണത്തെ രാഷ്ട്ര സേവാ പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.