Posted On
date_range Updated On
date_range വാഹനാപകടം; മലപ്പുറം സ്വദേശി അബൂദബിയിൽ മരിച്ചു
അബൂദബി: അബൂദബിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കാടാമ്പുഴ സ്വദേശി മരിച്ചു. മാറാക്കട പറപ്പൂർ മുക്രിയൻ ഷിഹാബുദ്ദീനാണ് (40) മരിച്ചത്. അബൂദബി നാഷണൽ ഓയിൽ കമ്പനി ജീവനക്കാരനായ ഷിഹാബുദ്ദീൻ ജോലി സ്ഥലത്തേയ്ക്ക് പോകവേ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മരുഭൂമിയിലെ റിഗ് സൈറ്റിലേക്ക് (ഖനന മേഖല) പോകവേ ഓഫ്‌റോഡിൽ ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിടുകയിയിരുന്നു എന്നാണ് വിവരം.
മുക്രിയൻ യഹ്‌യയുടേയും നഫീസയുടെയും മകനായ ഷിഹാബുദ്ദീൻ കുടുംബത്തിലെ ഏക ആശ്രയമായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കൾ: ഫാത്തിമ ഷബൂബ(8), സിയ ഫാത്തിമ(5), ഷിഹാൻ മുഹമ്മദ്(2). സഹോദരങ്ങൾ: നാസർ, നദീറ, ബുഷറ. ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.