അബൂദബി: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ തുടർച്ചയായി ലംഘിച്ചതിനെ തുടർന്ന് അബൂദബിയിലെ പ്രമുഖ കഫേ സ്ഥാപനത്തിന്റെ പ്രവർത്തനം അബൂദബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്‌സ) താൽക്കാലികമായി നിർത്തിവെപ്പിച്ചു. അബൂദബിയിൽ പ്രവർത്തിക്കുന്ന 'ദി ഒറിജിനൽ ലെസ്സി കഫേ' എന്ന സ്ഥാപനത്തിനെതിരെയാണ് അടച്ചുപൂട്ടൽ നടപടി സ്വീകരിച്ചത്. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് കമേഴ്സ്യൽ ലൈസൻസ് നമ്പർ 'സിഎൻ-2625289-2' ഉള്ള ഈ കഫേ അടപ്പിച്ചത്.
ഭക്ഷ്യസുരക്ഷാ നിയമവും അനുബന്ധ ചട്ടങ്ങളും കഫേ ലംഘിച്ചതായി പരിശോധനയിൽ കണ്ടെത്തി. സ്ഥാപനത്തിൽ നിരന്തരം സുരക്ഷാ വീഴ്ചകൾ സംഭവിക്കുകയും, പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ നൽകിയ നിർദേശങ്ങൾ കൃത്യമായി പാലിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര നടപടിയുണ്ടായത്. ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്താൻ അടിയന്തര ഇടപെടൽ ആവശ്യമായിരുന്നുവെന്ന് അതോറിറ്റി വ്യക്തമാക്കി.
നിയമലംഘനങ്ങൾ പൂർണ്ണമായും പരിഹരിക്കുകയും, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും കർശനമായി പാലിക്കുകയും ചെയ്യുന്നത് വരെ സ്ഥാപനം അടഞ്ഞുകിടക്കും. വീഴ്ചകൾ തിരുത്തി അതോറിറ്റിയുടെ എല്ലാ നിബന്ധനകളും പൂർത്തീകരിച്ചതായി ഉറപ്പുവരുത്തിയാൽ മാത്രമേ കഫേക്ക് പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.