ദുബൈ: കരാർ പ്രകാരം വാങ്ങിയയാൾക്ക് പണമടക്കാൻ കഴിയാതെ വന്നതോടെ റിയൽ എസ്റ്റേറ്റ് കരാർ റദ്ദാക്കി കോടതി. താമസസ്ഥലത്തിന്റെ വിൽപന റദ്ദാക്കിയ കോടതി, വിൽപന നടത്തിയ കമ്പനിയുടെ പേരിൽ പുനർ രജിസ്ട്രേഷൻ നടത്താനും നിർദേശം നൽകിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. പണമടക്കുന്നത് വൈകിയത് മൂലമുണ്ടായ നഷ്ടത്തിന് പരിഹാരമായി വിൽപനക്കാരന് 2.5 ലക്ഷം നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചിട്ടുണ്ട്. പ്രോപ്പർട്ടിയിൽനിന്ന് ആനുകൂല്യം നേടാൻ ഇക്കാലയളവിൽ സാധിക്കാത്തതിനാലാണ് നഷ്ടപരിഹാരത്തിന് വിധിച്ചത്.
നിർമാണം പൂർത്തിയാക്കിയ താമസസ്ഥലം 2019ലാണ് 23.86 ലക്ഷം ദിർഹമിന് വിൽപനക്ക് കരാറായത്. 10 ശതമാനം ഡൗൺപേയ്മെന്റും ബാക്കി സംഖ്യ 21 ഇൻസ്റ്റാൾമെന്റുകളായി അടക്കാനുമായിരുന്നു കരാർ. അതേവർഷം ഡിസംബറിൽ പ്രോപ്പർട്ടി വാങ്ങിയയാളുടെ പേരിൽ രജിസ്റ്റർ ചെയ്തെങ്കിലും ഇയാൾ പണമടക്കുന്നതിൽ വീഴ്ചവരുത്തുകയായിരുന്നു. ഇതിനെ ശരിവെക്കുന്ന കരാർ, പണമടച്ചതിന്റെ റെക്കോഡുകൾ, നിർമാണം പൂർത്തിയായ സർട്ടിഫിക്കറ്റ്, ടൈറ്റിൽ ഡീഡ്, വിദഗ്ദ റിപ്പോർട്ട് എന്നിവ കോടതിയിൽ കമ്പനി സമർപ്പിച്ചു. ഇതെല്ലാം പരിഗണിച്ചാണ് കോടതി കേസിൽ വിധി പറഞ്ഞിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.