ദുബൈ: ദുബൈയിലെ പൊതു ഗതാഗത രംഗത്ത് 94 പരിസ്ഥിതി സൗഹൃദ ബസുകൾ ഉൾപ്പെടുത്തി. ബ്രിട്ടീ ഷ് ബസ് കമ്പനി ‘ഒപ്റ്റേറി’െൻറ ബസുകൾ സർവീസ് തുടങ്ങിയതായി ശനിയാഴ്ചയാണ് ദുബ ൈ റോഡ്-ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചത്. മിതമായ വലിപ്പവും ഭാരം കുറവുമുള്ള ഇൗ ബസുകൾ കുറഞ്ഞ ഉൗർജോപഭോഗമുള്ളതും കാർബൺ ബഹിർഗമനത്തിൽ യൂറോപ്യൻ മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണ്.
32 പേർക്ക് ഇരുന്നും ഒമ്പത് പേർക്ക് നിന്നും യാത്ര ചെയ്യാൻ സൗകര്യമുള്ളതാണ് ഇൗ ബസുകൾ. അംഗപരിമിതർക്ക് വീൽചെയറുമായി ബസിലേക്ക് കയറാനും സൗകര്യമുണ്ട്. വൈഫൈയും യു.എസ്.ബി ചാർജിങ് പോർട്ടുകളും ബസിലുണ്ട്. 17 റൂട്ടുകളിലായാണ് ഇൗ ബസുകൾ സർവീസ് നടത്തുന്നത്. ഇതിൽ എട്ട് റൂട്ടുകൾ നിലവിലുള്ളവയും ഒമ്പതെണ്ണം പുതിയതുമാണ്.
ദുൈബയിലെ പൊതു ഗതഗാതം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും മികച്ച അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമുള്ള ആർ.ടി.എയുടെ പദ്ധതിയുടെ ഭാഗമായാണ് പുതിയ ബാച്ച് ബസുകൾ നിരത്തിലിറക്കിയതെന്ന് ഡയറക്ർ ജനറൽ മതാർ അൽ തായർ പറഞ്ഞു. പുതിയ ബസുകൾ കൂടുതൽ പ്രദേശങ്ങളിലേക്ക് ഗതാഗത സേവനം വ്യാപിപ്പിക്കാൻ ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.