അൽഐൻ: കോവിഡ്-19 വ്യാപനം തടയുന്നതിെൻറ ഭാഗമായി പൊതുഗതാഗത വകുപ്പിന് കീഴിലുള്ള ബസുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ. 36 സീറ്റുള്ള ബസിൽ 18 പേർക്ക് മാത്രമേ ചൊവ്വാഴ്ച മുതൽ ഇരുന്ന് യാത്ര ചെയ്യാൻ അനുവാദമുണ്ടാകൂ. അഞ്ചുപേർക്ക് നിന്ന് യാത്രചെയ്യാം. ടൗണിൽ ഓടുന്ന 17 സീറ്റുള്ള മിനിബസുകളിൽ എട്ടുപേർക്ക് മാത്രമേ യാത്രചെയ്യാൻ സാധിക്കുകയുള്ളൂ.ദീർഘദൂര ബസിലും സീറ്റിങ് ശേഷിയുടെ പകുതി മാത്രേമ അനുവദിക്കുകയുള്ളൂ. രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റുകളിൽ ഒരാളുടെ ഇരിപ്പിടം ഒഴിച്ചിടും. യാത്രക്കാർ നിശ്ചിത അകലം പാലിച്ച് ഇരിക്കേണ്ടതിെൻറ രൂപം ബസുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഡ്രൈവർമാർ ആവശ്യമായ നിർദേശങ്ങൾ നൽകുകയും നിർദേശിക്കപ്പെട്ട രൂപത്തിലാണോ യാത്രക്കാർ ഇരിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
നേരത്തേതന്നെ ബസുകളിൽ സൗജന്യ മാസ്ക്കുകളും ഹാൻഡ് സാനിറ്റൈസറുകളും ലഭ്യമാക്കിയിരുന്നു. യാത്രക്കാർ ഇത് നിർബന്ധമായും ഉപയോഗിക്കണം. ഓരോ സർവിസും തുടങ്ങുന്നതിനുമുമ്പ് ബസുകൾ അണുമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്. അൽ ഐൻ അബൂദബി ബസുകൾ മുസഫയിൽ വെച്ച് വീണ്ടും അണുമുക്തമാക്കുന്നുണ്ട്. യാത്രക്കാർ കയറേണ്ടതും ഇറങ്ങേണ്ടതും ബസിെൻറ മധ്യഭാഗത്തുള്ള ഡോറിലൂടെ മാത്രമാണ്. എല്ലാ ഡ്രൈവർമാരെയും ഡ്യൂട്ടി തുടങ്ങുന്നതിനു മുമ്പ് പനിപരിശോധനക്ക് വിധേയമാക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.