അബൂദബി: മിഡിലീസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷാലിറ്റി ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ് ഈ വർഷം ആദ്യ പകുതിയിൽ മികച്ച വളർച്ച രേഖപ്പെടുത്തി. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ 18.7 ശതമാനം വളർച്ച കൈവരിച്ച് വരുമാനം 1,403 ദശലക്ഷം ദിർഹമായി ഉയർന്നു. അറ്റാദായം 148 ദശലക്ഷം ദിർഹമാണ്. 59.4 ശതമാനം ഉയർന്ന് 306 ദശലക്ഷം ദിർഹത്തിലെത്തി. 2024 സാമ്പത്തിക വർഷത്തിൽ ഡിവിഡൻറായി സ്ഥാപനം വിതരണംചെയ്തത് 170 ദശലക്ഷം ദിർഹമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അറ്റാദായത്തിന്റെ 47 ശതമാനമാണിത്. ഐ.വി.എഫ്, അർബുദ പരിചരണം, നൂതന ഡയഗ്നോസ്റ്റിക്സ് സംവിധാനങ്ങൾ എന്നീ മേഖലകളിൽ വർധിച്ചുവരുന്ന ആവശ്യകത 12.1 ശതമാനം വർധിപ്പിച്ചു. ബുർജീൽ മെഡിക്കൽ സിറ്റി (ബി.എം.സി) രോഗികളുടെ എണ്ണത്തിൽ 30.4 ശതമാനം വർധന രേഖപ്പെടുത്തി. വരുമാനത്തിൽ 14.7 ശതമാനം വളർച്ച കൈവരിച്ച് 333 ദശലക്ഷം ദിർഹത്തിലെത്തി. അർബുദ പരിചരണ മേഖലയിലെ നിക്ഷേപങ്ങളിലൂടെ ബുർജീൽ വരുമാനം 36.7 ശതമാനം ഉയർന്നു. ഉന്നത നിലവാരമുള്ള പരിചരണം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ കാൻസർ നെറ്റ്വർക്കുകളിലൊന്നായ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അൽഐൻ, ഷാർജ, ഒമാൻ എന്നിവിടങ്ങളിൽ തുറന്നതോടൊപ്പം ദുബെയിലെ അഡ്വാൻസ്ഡ് കെയർ ഓങ്കോളജി സെന്റർ ഏറ്റെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.