ഷാർജ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി വനിത വിഭാഗം സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ ക്ലാസും അബ്ദുൽ ഖാദർ ചക്കനാത്ത് ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് ഷാർജ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി വനിത വിഭാഗം സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഷാർജ ആസ്റ്റർ ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന പരിപാടി ഷാർജ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത് ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം പ്രസിഡന്റ് സജ്ന ഉമ്മർ അധ്യക്ഷത വഹിച്ചു. ഡോ. അസ്ലം സലീം, ഡോ. ആയിഷ സലാം, സിറാജ് മുസ്തഫ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ത്വയ്യിബ് ചേറ്റുവ, മുഹ്സിൻ, എൽദോ എന്നിവർ സംസാരിച്ചു. ആസ്റ്റർ ഹോസ്പിറ്റലിനുള്ള ആദരം അബ്ദുൽ വഹാബ് സമ്മാനിച്ചു. വനിത വിഭാഗം വാർഷികത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു. ജനറൽ സെക്രട്ടറി ഹസീന റഫീഖ് സ്വാഗതവും ട്രഷറർ ഷംന നിസാം നന്ദിയും പറഞ്ഞു.
സ്വയം പരിശോധന തുടരാനും നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, സ്താനാർബുദത്തെ കുറിച്ച് ക്ലാസെടുത്ത ഡോ. ആയിഷ സലാം ഓർമിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ പരിശോധനകളും സൗജന്യമായി നടത്തി. പ്രോഗ്രാം കൺവീനർമാരായ ഷീജ അബ്ദുൽ ഖാദർ, ഷജീല അബ്ദുൽ വഹാബ് എന്നിവരുടെ നേതൃത്വത്തിൽ സജിന ത്വയ്യിബ്, റുക്സാന നൗഷാദ്, സബീന, ഷെറീന നജു, ബൽക്കീസ് ഫെമി, ഫസീല ഖാദർമോൻ, റജീന സമീർ, സഹല നാദിർഷ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.