അബൂദബി: പ്ലാസ്റ്റിക് ഉൽപന്നങ്ങള് നല്‍കാമെന്ന് വാക്കുനല്കി 14 ലക്ഷം ദിര്‍ഹം കൈപ്പറ്റിയശേഷം വിശ്വാസ വഞ്ചന കാണിച്ചയാളോട് പണം തിരികെ നല്‍കാനുള്ള ഉത്തരവ് ശരിവെച്ച് അബൂദബി സിവില്‍ ഫാമിലി ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് കോടതി. പ്ലാസ്റ്റിക് മെറ്റീരിയലുകള്‍ നല്കാത്തതിനാല് തങ്ങള്‍ എതിർകക്ഷിക്ക് നല്കിയ 14 ലക്ഷം ദിര്‍ഹം തിരികെ വാങ്ങിനല്കണമെന്നാവശ്യപ്പെട്ടാണ് രണ്ടുപേര്‍ കോടതിയെ സമീപിച്ചത്.
പണം തന്നുതീര്ക്കുന്നതുവരെയുള്ള കാലയളവില്‍ തുകയുടെ 5 ശതമാനം പലിശ ഈടാക്കി നല്‍കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുകയുണ്ടായി. യു.എ.ഇയില്‍ പ്ലാസ്റ്റിക് മെറ്റീരിയലുകള്‍ ഇറക്കി നല്‍കാമെന്ന പ്രതിയുടെ വാക്ക് വിശ്വസിച്ചാണ് പരാതിക്കാര്‍ പണം കൈമാറിയത്. എന്നാല്‍, ചരക്ക് ഇറക്കി നല്‍കുകയോ ഇതിനായി കൈപ്പറ്റിയ പണം മടക്കി നല്‍കാനോ പ്രതി തയാറായില്ലെന്ന് ഇവർ വാദിച്ചു.
കേസ് കോടതിയിലെത്തിയതോടെ പ്രതി താന്‍ പണം കൈപ്പറ്റിയതായി സമ്മതിക്കുകയും ഓരോ 60 ദിവസം കൂടുമ്പോഴും രണ്ടുലക്ഷം ദിര്‍ഹം വീതമുള്ള തവണകളായി പരാതിക്കാര്‍ക്ക് പണം മടക്കി നല്‍കാമെന്നും കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, പ്രതിയുടെ ഈ ആവശ്യം തള്ളിയ കോടതി പണം ഒറ്റത്തവണയായിതന്നെ പരാതിക്കാര്‍ക്ക് കൈമാറണമെന്നും ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.