ദുബൈ: കരാർ ലംഘിച്ച ഉപഭോക്താവ് വസ്തു വിൽപനക്കാരന് 16.8 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ദുബൈ റിയൽ എസ്റ്റേറ്റ് കോടതി. പണം കൈമാറുന്നതുവരെ അഞ്ചു ശതമാനം വാർഷിക പലിശയും നൽകണം. 21 ദശലക്ഷം ദിർഹമാണ് 809.11 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വസ്തുവിന്റെ യഥാർഥ വില. കരാർ പ്രകാരം വിൽപനക്കാരന്റെ ബ്രോക്കറുടെ കൈവശമുള്ള ഒരു സെക്യൂരിറ്റി ചെക്ക് വഴി ഉപഭോക്താവ് 2.1 ദശലക്ഷം ദിർഹം നിക്ഷേപിച്ചിരുന്നു.
രജിസ്ട്രേഷൻ സമയത്ത് ബാക്കി തുകയായ 18.9 ദശലക്ഷം ദിർഹം നൽകാമെന്നായിരുന്നു കരാർ. എന്നാൽ, ഇതിൽ ഉപഭോക്താവ് വീഴ്ചവരുത്തിയതോടെ വിൽപനക്കാരൻ കരാർ റദ്ദാക്കാനും നഷ്ടപരിഹാരത്തിനുമായി റിയൽ എസ്റ്റേറ്റ് കോടതിയെ സമീപിച്ചു. യു.എ.ഇയിലെ റിയൽ എസ്റ്റേറ്റ് നിയമപ്രകാരം വിൽപന കരാർ ഒപ്പുവെച്ചശേഷം ഉപഭോക്താവ് ഇടപാടിൽനിന്ന് പിൻവാങ്ങിയാൽ ആകെ തുകയുടെ 10 ശതമാനം വിൽപനക്കാരന് പിഴയായി നൽകണം. ഇതിൽ 20 ശതമാനമാണ് ബ്രോക്കർക്ക് ലഭിക്കുക. എന്നാൽ, ബ്രോക്കർ ആ തുക ആവശ്യപ്പെടാത്ത സാഹചര്യത്തിൽ 80 ശതമാനം തുക നൽകാൻ ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.