ദുബൈ: കാർ വിൽപനയുമായി ബന്ധപ്പെട്ട കരാർ ലംഘിച്ച കേസിൽ പരാതിക്കാരന് 1.433 ദശലക്ഷം ദിർഹം നൽകാൻ ഉത്തരവിട്ട് ദുബൈ സിവിൽ കോടതി.
ഉപഭോക്താവ് കാർ വാങ്ങുന്നതിനായി വിൽപനക്കാരന്റെ അക്കൗണ്ടിലേക്ക് 1.44 ലക്ഷം ദിർഹം കൈമാറിയെങ്കിലും വിൽപന നടന്നില്ല. പല തവണ ഉപഭോക്താവ് പണം തിരികെ ചോദിച്ചെങ്കിലും ഒമ്പത് മാസത്തെ ഇടവേളകളിൽ രണ്ട് തുല്യ തവണകളായി തിരിച്ചടക്കാമെന്ന് സമ്മതിച്ചുകൊണ്ട് രേഖാമൂലമുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടു. ഇതും ലംഘിക്കപ്പെട്ടതോടെയാണ് ഉപഭോക്താവ് 2.884 ദശലക്ഷം ദിർഹം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ബാങ്ക് രേഖകളും സമ്മതപത്രവും പരിശോധിച്ച കോടതി പരാതിക്കാരന് 1.433 ദശലക്ഷം ദിർഹമും അഞ്ചു ശതമാനം വാർഷിക പലിശയും നൽകാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.