ശൈഖ ബുദൂർ അൽ ഖാസിമി 

കുട്ടികളിലെ പുസ്തകക്ഷാമം നികത്തണം –ശൈഖ ബുദൂർ

ഷാർജ: ജീവിതത്തെ മാറ്റിമറിക്കാനുള്ള സാക്ഷരതയുടെ ശക്തിയെ തിരിച്ചറിയണമെന്നും ലോകമെമ്പാടുമുള്ള കുട്ടികളിലെ പുസ്തകങ്ങളുടെ ക്ഷാമം നികത്തണമെന്നും ഇൻറർനാഷനൽ പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഐ.പി‌.എ) പ്രസിഡൻറ് ശൈഖ ബുദൂർ അൽ ഖാസിമി പറഞ്ഞു.

ലണ്ടൻ പുസ്തക മേളയുടെ ഓൺലൈൻ പതിപ്പിൽ ബുക്ക് എയ്ഡ് ഇൻറർനാഷനൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അവർ. പല സമൂഹങ്ങളിലും പുസ്തകങ്ങളുടെ ലഭ്യതക്കുറവിന്​ പ്രധാന കാരണം സംഘർഷങ്ങളും യുദ്ധങ്ങളുമാണ്​. അടിസ്​ഥാന സൗകര്യങ്ങളുടെയും ലൈബ്രററികളുടെയും അഭാവവും ഇവയെ ബാധിക്കുന്നു. കുട്ടികൾക്ക് പുസ്തകലോകത്തേക്കുള്ള പ്രവേശനം പ്രധാനമാണെന്നും ശൈഖ ബുദൂർ പറഞ്ഞു.

Tags:    
News Summary - Book shortage in children should be addressed - Sheikha Budur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.