Posted On
date_range Updated On
date_range കവാടത്തിന് അക്ഷരമാറ്റ്
ഷാര്‍ജ: 36ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയുടെ പ്രവേശന കവാടം ഇക്കുറി അക്ഷര തിളക്കം കൂട്ടും. ‘എെൻറ പുസ്തകത്തിനുള്ളിലൊരു പ്രപഞ്ചം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മേളയുടെ ചന്തം കൂട്ടുന്ന ആവിഷ്ക്കാരങ്ങള്‍ കൊണ്ടാണ് ഇത്തവണ കവാടം തീര്‍ത്തിരിക്കുന്നത്. ഇതിന്‍െറ നിര്‍മാണം ഇന്ന് പൂര്‍ണമാകും. അക്ഷര നഗരിയായ എക്സ്പോസെൻററിെൻറ സ്ഥിരം കവാടത്തിന് പുറത്ത് പ്രത്യേകമായി തീര്‍ത്തിരിക്കുകയാണ് ഈ കമനീയ കവാടം. നിരവധി തൊഴിലാളികള്‍ രാപ്പകല്‍ ജോലി ചെയ്താണ് ഇത് ഒരുക്കുന്നത്. വ്യത്യസ്ത വര്‍ണങ്ങള്‍ കൊണ്ട് തീര്‍ത്ത കവാടത്തില്‍ തന്നെയുണ്ട് വായിക്കാനേറെ. രാവില്‍ കവാടത്തിലെ വിളക്കുകള്‍ പ്രകാശിക്കുന്നതോടെ പ്രദേശമാകെ അക്ഷര വര്‍ണത്തില്‍ കുളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.