അൽെഎൻ: യു.എ.ഇയിലെ കായികപ്രേമികളുടെ പ്രിയപ്പെട്ട ഉത്സവമായ അൽെഎൻ ബ്ലൂസ്റ്റാർ കായികമേളക്ക് വെള്ളിയാഴ്ച രാവിലെ എട്ടിന് അൽെഎൻ മഖാം എക്യൂസ്ട്രൈൻ സ്റ്റേഡിയത ്തിൽ കൊടിയേറും. മേളയുടെ 22ാം പതിപ്പിനൊപ്പം ദേശീയ ദിന-ബ്ലൂസ്റ്റാർ രജതജൂബിലി ആഘോഷങ്ങളും നടക്കും. മുൻ ഇന്ത്യൻ ഫുട്ബാൾ താരം യു. ഷറഫലി മുഖ്യാതിഥിയാവും. 63 ഇനങ്ങളിലായി നടക്കുന്ന കായികമേളയിൽ യു.എ.ഇയിൽനിന്നുള്ള 3000ത്തോളം പ്രതിഭകളാണ് മത്സരിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രായപരിധിക്കനുസരിച്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുക. വനിതകൾക്കായി പ്രത്യേക ഫുട്ബാൾ മത്സരവും ഹൈജംപ്മത്സരവും ഇത്തവണത്തെ പ്രത്യേകതയാണ്.
കഴിഞ്ഞ സീസണിലെ മുൻനിര കായിക താരങ്ങൾ ഒളിമ്പിക്സ് ദീപശിഖയേന്തി ഗ്രൗണ്ടിൽ വലയംവെച്ച ശേഷം യു. ഷറഫലി ദീപശിഖക്ക് തീ കൊളുത്തുന്നതോടെ മത്സര പരിപാടികൾക്ക് തുടക്കം കുറിക്കും. കായികമേള ഉദ്ഘാടനം ശൈഖ് ഡോ. മുഹമ്മദ് മുസല്ലം ബിൻഹാം നിർവഹിക്കും. മുഖ്യാതിഥികളായി യു.എ.ഇ സൈബർ സെൽ മേധാവി ഡോ. മുഹമ്മദ് ഹമദ് ഹറബ് അൽ കുവൈത്തി, മുഹമ്മദ് ഹമദ് അൽ അഹ്മദ് അൽബാദി, അലി സുലൈമാൻ അൽ ഗൈത്തി, സഈദ് സഈദ് അൽ ഖഅത്താനി, ബദർ നാസർ അൽ റാജി, മഹ്മൂദ് റാഷിദ് അൽ ഹുസൈൻ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
മേളയിൽ ‘ഗൾഫ് മാധ്യമം’ സ്റ്റാളും പ്രവർത്തിക്കും. ‘ഗൾഫ് മാധ്യമ’ത്തിെൻറ പുതിയ വാർഷിക സ്കീമിൽ വരിചേരാനുള്ള പ്രത്യേകസൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. വാർഷിക വരിസംഖ്യ 720 ദിർഹം വിലയുള്ള പത്രം 399 ദിർഹമിന് വരിചേരാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.