ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച രക്തസാക്ഷിദിന പരിപാടി പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: രക്തസാക്ഷികൾ സത്യത്തിനും നീതിക്കും വേണ്ടി സ്വജീവൻ ബലിയർപ്പിച്ച് പോരാടിയവരാണെന്നും സമൂഹം എക്കാലവും അവരോട് കടപ്പെട്ടവരും അവരുടെ രണസ്മരണ നിലനിർത്താൻ പ്രതിജ്ഞാബദ്ധരുമായിരിക്കണമെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. യു.എ.ഇയുടെ 54ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച രക്തസാക്ഷിദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം ചെയർമാൻ റഈസ് തലശ്ശേരി അധ്യക്ഷനായി. ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ദുബൈ പൊലീസ് മീഡിയ കൺവീനർ മുസ്തഫ അഫീഫ് മുസ്തഫ മുഖ്യാതിഥിയായി. ഡോ.സുബൈർ മേടമ്മൽ, ഇസ്മായിൽ ഏറാമല, കെ.പി.എ. സലാം, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ബാബു എടക്കുളം, ഹംസ തൊട്ടിയിൽ, ഒ. മൊയ്തു, യാഹുമോൻ ചെമ്മുക്കൻ, പി.വി. നാസർ, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ആർ. ഷുക്കൂർ, അഹമ്മദ് ബിച്ചി, സമദ് ചാമക്കാല, നാസർ മുല്ലക്കൽ, എ.പി. സഫിയ മൊയ്തീൻ, റീന ടീച്ചർ എന്നിവർ സംസാരിച്ചു. ഷഫീക് സലാഹുദ്ദീൻ സ്വാഗതവും മൊയ്തു മക്കിയാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.