രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് വെൽഫെയർ ഫണ്ടിന്റെ ആഭിമുഖ്യത്തിൽ അസോസിയേഷന് മുന്നിൽ രക്തദാന ക്യാമ്പ് നടത്തി. അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി ഉദ്ഘാടനം ചെയ്തു. ട്രഷറർ ഷാജി ജോൺ, ഓഡിറ്റർ ഹരിലാൽ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.കെ. താലിബ്, മുരളീധരൻ ഇടവന, സ്കൂൾസ് സി.ഇ.ഒ കെ.ആർ. രാധാകൃഷ്ണൻ നായർ, പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, ഫ്ലീറ്റ് ഇൻ ചാർജ് രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വെൽഫെയർ ഫണ്ട് പ്രസിഡന്റ് എൻ.പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എം. വിജയൻ സ്വാഗതവും ജോ. ട്രഷറർ ബിജു എബ്രഹാം നന്ദിയും പറഞ്ഞു. അംഗങ്ങളുൾപ്പെടെ നൂറോളം പേർ രക്തദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.