???????????????? ??????? ??????????? ???????? ????????? ??????????? ????? ????? ?? ????????? ?? ???? ?? ????????

ഇല്ല, കബളിപ്പിക്കാനാവില്ല; കാഴ്ചപരിമിതരെ

ദുബൈ: ഒന്നും കാണില്ല എന്ന ധാരണയിൽ കാഴ്ചപരിമിതരുടെ പണവും വാലറ്റും കവരാൻ ഇനി ആർക്കും കഴിയില്ലെന്ന് വിദ്യാർഥിനികൾ. കാഴ്ചപരിമിതർ നേരിടുന്ന പ്രശ്നങ്ങൾക്കും ചൂഷണങ്ങൾക്കും അറുതിവരുത്താൻ ഉഗ്രനൊരു കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ്​ ദുബൈയിലെ അൽ ഇത്തിഹാദ് സ്കൂളിലെ ഇൗ മിടുക്കിക്കുട്ടികൾ. പണമിടുമ്പോഴും തിരിച്ചെടുക്കുമ്പോഴും കറൻസിയുടെ മൂല്യം കൃത്യമായി ശബ്​ദത്തിൽ വിളിച്ചുപറയുന്ന ഇ^വാലറ്റാണ് പുതിയ കണ്ടെത്തൽ. വിദ്യാർഥികളായ മറിയം ഉബൈദ് അൽ ഹമ്മദിയും അയ ഖലീഫ അൽ ഫലാസിയുമാണ് കാഴ്ചയില്ലാത്തവരെ സഹായിക്കുന്ന ഇൗ കണ്ടുപിടിത്തത്തിന് പിന്നിൽ.

ഒപ്റ്റിക്കൽ റീഡർ വഴി കറൻസിയുടെ മൂല്യം പറയുന്ന ഇ^വാലറ്റ് മാസങ്ങൾ നീണ്ട പ്രയത്നത്തിലൂടെയാണ്​ ഇരുവരും കണ്ടെത്തിയിരിക്കുന്നത്. വാലറ്റിൽ പണമിടുമ്പോഴും പുറത്തേക്കെടുമ്പോഴും പണം എത്രയെന്ന് ഉടമസ്ഥ‍​​െൻറ ചെവിയിൽ ഘടിപ്പിച്ച ഇയർഫോൺ വഴി ശബ്​ദസന്ദേശം അറിയിക്കുന്നതാണ് ഇതി​െൻറ ലളിതമായ പ്രവർത്തനരീതി. യു.എ.ഇ ദിർഹം ഉപയോഗിച്ച് നിരവധി പരീക്ഷങ്ങൾ നടത്തിയശേഷമാണ് ഇപ്പോൾ കാണുന്ന തരത്തിലുള്ള നൂതനമായ സ്മാർട്ട് വാലറ്റ് തയാറാക്കിയത്. അന്ധരായ ജനങ്ങൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ വിഡിയോയിൽ കണ്ടതിനെ തുടർന്നാണ് ഇത്തരമൊരു ആശയം തോന്നിയത്.

കാഴ്ചപരിമിതർ നേരിടുന്ന ചൂഷണത്തിൽനിന്ന് രക്ഷിക്കുകയെന്നതായിരുന്നു ഇൗ കണ്ടുപിടിത്തത്തിനു പിന്നിലെന്ന് മറിയം ഉബൈദ് അൽ ഹമ്മദി പറഞ്ഞു. എല്ലാവരെയും പോലെ കാഴ്ചപരിമിതി നേരിടുന്നവരും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും കഴിയണം. അതിനായി അവരെ സഹായിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇതിലൂടെ നാം യാഥാർഥ്യമാക്കിയിരിക്കുന്നത് -അയ ഖലീഫ അൽ ഫലാസി ചൂണ്ടിക്കാട്ടി. നൂതന സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തി കാഴ്ചപരിമിതരുടെ ജീവിതത്തിന് സഹായകരമാകുന്ന പുതിയ കണ്ടെത്തലുകൾ നടത്താനുള്ള ഒരുക്കത്തിലാണ് ഇരുവരും.

Tags:    
News Summary - blind-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.