ദുബൈ: ജോയ് ആലുക്കാസിന്റെ യു.എ.ഇ ഷോറൂമുകളിൽ ആഭരണ വിപണനമേള ആരംഭിച്ചു. 30 ഷോറൂമുകളിൽനിന്നും ഡിസംബർ ഏഴുവരെ ഗോൾഡ്, ഡയമണ്ട്, പോൾക്കി, പേൾ, പ്രഷ്യസ് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് പണിക്കൂലിയിൽ 50 ശതമാനം കിഴിവ് ലഭിക്കും. കൂടാതെ, പഴയ വജ്രാഭരണങ്ങക്ക് മൂല്യത്തിന്റെ 100 ശതമാനവും ലഭിക്കും.
ആഭരണങ്ങളുടെ വില തവണകളായി അടക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ആഭരണങ്ങൾ പർച്ചേസ് ചെയ്യാനുള്ള മികച്ച അവസരമാണ് ബിഗസ്റ്റ് ജ്വല്ലറി സെയിൽ എന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ഇന്റർനാഷനൽ ഓപറേഷൻസ് വിഭാഗം എം.ഡി ജോൺ പോൾ ആലുക്കാസ് പറഞ്ഞു. ഗുണമേന്മയുള്ള ആഭരണശൃംഖലയുടെ മറുപേരായി ജോയ് ആലുക്കാസ് യു.എ.ഇയിൽ വളർന്നുകഴിഞ്ഞു.
ഇക്കാലമത്രയും ഉപഭോക്താക്കൾ നൽകിയ പിന്തുണക്ക് നൽകുന്ന ആദരവാണ് ‘ബിഗസ്റ്റ് ജ്വല്ലറി സെയിൽ’ ഫെസ്റ്റിവൽ. ലോകോത്തര നിലവാരമുള്ള ആഭരണങ്ങൾ എല്ലാവർക്കുമെന്ന ജോയ് ആലുക്കാസിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരമൊരു കാമ്പയിൻ ഒരുക്കുന്നതെന്നും ജോൺ പോൾ ആലുക്കാസ് പറഞ്ഞു. ആധുനികവും പരമ്പരാഗതവുമായ ആഭരണങ്ങളുടെ വിപുലമായ കലക്ഷനാണ് ബിഗസ്റ്റ് ജ്വല്ലറി സെയിലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.