ഷാർജ: റമദാനിൽ യു.എ.ഇയിലെ എല്ലാ പള്ളികളിലും ആളുകൾ കൂടുകയാണ് പതിവ്. എന്നാൽ ഫുജൈറയിലെ ചരിത്ര പ്രസിദ്ധമായ ബിദിയാ പ ള്ളിയിൽ ഇൗ മാസം സന്ദർശകർ വളരെ കുറവാണ്. പെരുന്നാൾ വരെ ഈ നില തുടരുമെന്ന് പള്ളിയിലെ ജോലിക്കാരനായ മലപ്പുറം സ്വദേശ ി നാസർ പറഞ്ഞു.
എല്ലാ മതസ്ഥർക്കും പ്രവേശനമുള്ളത് കാരണം സാധാരണ ദിവസങ്ങളിൽ നൂറുകണക്കിന് പേർ പള്ളി കാണുവാൻ മ ാത്രം എത്താറുണ്ട്. പള്ളിയുടെ നിർമാണ രീതിയിലെ വൈവിധ്യവും പ്രദേശത്തിെൻറ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും കടൽ തീരവും കൃഷിയിടങ്ങളുമാണ് സന്ദർശകരെ ഇവിടേക്ക് ആകർഷിക്കാറുള്ളത്. മുമ്പ് നമസ്ക്കാരമെല്ലാം കഴിഞ്ഞ ശേഷമാണ് പള്ളി അടക്കാറുള്ളത്. റമദാനിലെ രാത്രി നമസ്ക്കാരവും ഇവിടെ നടന്നിരുന്നു. എന്നാൽ ഇപ്പോൾ വൈകീട്ട് ആറുമണിക്ക് തന്നെ പള്ളി അടക്കും. സംഘടിത നമസ്ക്കാരത്തിന് നേതൃത്വം നൽകാൻ മുമ്പ് ഇമാം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതില്ല. വരുന്നവർക്ക് നമസ്ക്കരിക്കാനുള്ള സൗകര്യമുണ്ട്.
പെരുന്നാൾ അവധി ദിനങ്ങളിൽ ഈ ഭാഗത്ത് നിന്നുതിരിയാൻ സ്ഥലമുണ്ടാകാത്ത തരത്തിലായിരിക്കും സന്ദർശകർ. മലയോരത്താണ് ഏ.ഡി 1446ൽ നിർമിച്ച പള്ളി നിൽക്കുന്നത്. താഴിക കുടങ്ങൾ പള്ളിക്കകത്തെ കൂറ്റൻ തൂണിലാണ് ഉറപ്പിച്ചിട്ടുള്ളത്. പ്രാദേശികമായ നിർമാണ വസ്തുക്കളാണ് പള്ളി നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.
പലവട്ടം നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പഴമയുടെ തനിമ നിലനിറുത്തിയിട്ടുണ്ട്. തൊട്ടടുത്ത മലമുകളിൽ കാവൽ മാളികയുണ്ട്. ഈ ഭാഗത്ത് നിന്ന് പലായനം ചെയ്ത ഗോത്രങ്ങളുടെ അവശേഷിപ്പുകൾ എവിടെ സൂക്ഷിച്ച് നോക്കിയാലും കാണാം. പറങ്കികളുടെ കടന്നുകയറ്റത്തെ തുടർന്നായിരുന്നു ഗോത്രങ്ങളുടെ പലായനം. പള്ളിയുടെ എതിർ വശത്ത് കടലാണെങ്കിൽ, ഇതിെൻറ പിറക് വശത്ത് കൂടെ കുറെ യാത്ര ചെയ്താൽ വാദി അൽ വുറയ്യയുടെ സമീപത്തെത്താം. റംസാർ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള ഈ പ്രദേശം ചോലവനങ്ങളും കൊച്ചരുവികളും സമ്മേളിക്കുന്ന മനോഹര പ്രദേശമാണ്. അറേബ്യൻ മരുഭൂമിയിലെ അപൂർവ്വയിനം ജന്തുജാലങ്ങളുടെ ആവാസ മേഖലയുമാണിത്. അതു കൊണ്ടു തന്നെ സന്ദർശകർ നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.