ദുബൈ: ഗൾഫ് മേഖലയിലെ ഇന്ത്യൻ വ്യവസായ പ്രമുഖനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഭ രത് ഭായി ഷാ (87) അന്തരിച്ചു. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം സ്വദേശമാ യ ഗുജറാത്തിലെ രാജ്കോട്ടിൽ വെച്ചാണ് മരണപ്പെട്ടത്.
മേഖലയിലെ സാനിറ്ററി ഉൽപന് നങ്ങളുടെ പ്രധാന സ്ഥാപനമായ അൽ മുസ്തനീർ ട്രേഡിങ് കമ്പനിയുടെ ചെയർമാനായിരുന്നു. വിവിധ സാമൂഹിക സാംസ്കാരിക പരിപാടികളുടെ മുൻനിരയിലുണ്ടായിരുന്ന ഇദ്ദേഹം ഗുജറാത്ത് ഭൂകമ്പ വേളയിലുൾപ്പെടെ വിവിധ പ്രതിസന്ധി ഘട്ടങ്ങളിൽ ദുരിതാശ്വാസ സമാഹരണത്തിനും മുഖ്യ പങ്കുവഹിച്ചിരുന്നു.
യമനിലെ ഏദനിൽ ഒരു വീട്ടിൽ സഹായിയായാണ് ഭരത് ഷാ പ്രവാസം ആരംഭിക്കുന്നത്. പിന്നീട് അവിടെ ഒരു ഫ്രഞ്ച് കമ്പനിയിൽ ജോലി ലഭിച്ചു. ഇതേ കമ്പനിയിൽ തെൻറ ജൂനിയറായി റിലയൻസ് ഗ്രൂപ്പ് സ്ഥാപകൻ ധീരുബായ് അംബാനി ജോലിക്കെത്തിയിരുന്നതായി ഇദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
യമനിൽ നിന്ന് സൗദിയിലേക്കും തുടർന്ന് യു.എ.ഇയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച ഭരത് ഭായ് പ്രവാസികളുടെ പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കാൻ ഏറെ പരിശ്രമിച്ചു. ഭാര്യ: ഇന്ദു ബെൻ. കേതൻ ഷാ (ദുബൈ), അമർ ഷാ (അമേരിക്ക) എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.