ബാലചന്ദ്രൻ തെക്കന്മാർ (ബാലു - 78)
ഷാർജ: അഞ്ചു പതിറ്റാണ്ടോളം ഷാർജയിലെ പ്രവാസികൾക്കിടയിൽ നിറസാന്നിധ്യമായിരുന്ന സാഹിത്യകാരനും ഷാർജ റൂളേഴ്‌സ് ഓഫീസ് ഉദ്യോഗസ്ഥനുമായിരുന്ന കണ്ണൂർ അഴീക്കോട് സ്വദേശി ബാലചന്ദ്രൻ തെക്കന്മാർ (ബാലു - 78) ഷാർജയിൽ നിര്യാതനായി.
ഷാർജ അൽ സഹിയയിൽ സ്വന്തം വീട്ടിലായിരുന്നു താമസം. 1974 മുതൽ ഷാർജയിൽ പ്രവാസിയാണ്. പരേതരായ മൈലപ്പുറത്ത് കുഞ്ഞിരാമൻ നായരുടെയും തെക്കൻമാർവീട്ടിൽ അമ്മുക്കുട്ടിയുടെയും മകനാണ്.ആദ്യപുസ്തകമായ ‘എസൻസ് ഓഫ് ലൈഫ് ആൻഡ് അദർ സ്റ്റോറി’ സമർപ്പിച്ചത് യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് വേണ്ടിയായിരുന്നു.
ഇംഗ്ലീഷ് ഷോർട്ട് സ്റ്റോറി സമാഹാരമായ ‘റിഫ്ലക്ഷൻസ്’ അടക്കം കൃതികൾ പ്രസിദ്ധപ്പെടുത്തി. ഭാര്യ: പ്രേമജ. മക്കൾ: സുഭാഷ് (ആസ്‌ട്രേലിയ), ഡോ.സജിത (ഷാർജ). സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഗോപിനാഥൻ, പ്രേമവല്ലി, സാവിത്രി, പരേതരായ പ്രഭാകരൻ നായർ, ജനാർദ്ദനൻ നായർ, മുകുന്ദൻ നായർ, പുരുഷോത്തമൻ നായർ. സംസ്‌കാരം ഷാർജയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.