ദുബൈ: യാത്രക്കാർക്ക് ഹാൻറ്ബാഗിലാക്കി വിമാനത്തിനുളളിലേക്ക് കൊണ്ടുപോകാൻ അനുമതിയില്ലാത്ത സാധനങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. പുതുതായി ചില സാധനങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ജൂൺ മുപ്പത് മുതൽ 350 മില്ലി അഥവാ 12 ഒൗൺസിൽ കൂടുതൽ അളവിലുള്ള പൊടികൾ കൈയ്യിൽ കരുതാനാവില്ല. യു.എസ്. ട്രാൻസ്പോർേട്ടഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തിയതിനെത്തുടർന്നാണിത്. സ്മാർട്ട് ബാഗുകളുടെ നിേരാധം കഴിഞ്ഞ ജനുവരി മുതൽ നിലവിലുണ്ട്. ഇതിനുള്ളിലെ ലിഥിയം ബാറ്ററി തീപിടുത്തത്തിന് ഇടയാക്കും എന്ന് കണ്ടതിനെത്തുടർന്നാണിത്. കുഞ്ഞുങ്ങൾ ഒപ്പമില്ലെങ്കിൽ ബേബി ഫുഡ് ഫുഡ് അനുവദിക്കില്ല.
പാൽ, സോയ മിൽക്ക് എന്നിവക്കൊക്കെ തീരുമാനംബാധകമാണ്.
മരുന്നുകളാണ് ശ്രദ്ധിക്കേണ്ട മറ്റൊരു സാധനം. 100 മില്ലിയിൽ കൂടുതൽ മരുന്ന് കൈയ്യിലുണ്ടെങ്കിൽ ഡോക്ടറുടെ കുറിപ്പടിയും കൈയ്യിലുണ്ടാവണം. രാജ്യത്ത് നിേരാധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടാത്തവയായിരിക്കുകയും വേണം. പെർഫ്യൂം അധികം അളവിൽ കൊണ്ടുപോകാനാവില്ല. 20 സെൻറീമീറ്റർ സമചതുരത്തിലുള്ള സുതാര്യമായ പ്ലാസ്റ്റിക് കൂടിനുള്ളിൽ കൊള്ളുന്നത്ര ഒപ്പം കരുതാം. ഇതോടൊപ്പം ക്രിക്കറ്റ്, ബാഡ്മിൻറൻ തുടങ്ങിയ ബാറ്റുകൾ, ചൂണ്ട, ഡ്രില്ലിങ് മെഷ്യൻ, സൂപ്പുകൾ, പെറോക്സൈഡുകൾ, ബോഡി സ്പ്രേകൾ, ലൈറ്ററുകൾ, സൂചി, കൂടാരം ഉറപ്പിക്കാനുള്ള ആണികൾ, ബീച്ച് ബാൾ എന്നിവയും കൊണ്ടുപോകാനാവില്ല.
ഒരു സാഹചര്യത്തിലും യു.എ.ഇയിലേക്ക് കൊണ്ടുവരാൻ അനുമതിയില്ലാത്ത സാധനങ്ങളുടെ പട്ടികയും ദുബൈ കസ്റ്റംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മയക്കുമരുന്ന്, ചൂതുകളിക്കുള്ള സാമഗ്രികൾ, ആനെകാമ്പ് കാണ്ടാമൃഗത്തിെൻറ കൊമ്പ് തുടങ്ങിയവ. മൂന്ന് പാളികളുള്ള വല, കള്ളനോട്ട്, ഇസ്ലാമിക വിശ്വാസത്തിന് വിരുദ്ധമായ പ്രസിദ്ധീകരണങ്ങൾ, റേഡിയോ, വാൾ, ആയുധങ്ങൾ, പടക്കോപ്പുകൾ, സൈനിക ഉപകരണങ്ങൾ, പടക്കവും മറ്റ് സ്ഫോടക വസ്തുക്കളും,ചെടികൾ, തൈകൾ, മണ്ണ്, ഉപയോഗിച്ച ടയറുകൾ തുടങ്ങിയവയാണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.