ഹിബ സലീം

ഒരു മിനിറ്റില്‍ 120 പതാകകള്‍ തിരിച്ചറിഞ്ഞ കുഞ്ഞു ഹിബക്ക്​ റെക്കോർഡ്​​

റാസല്‍ഖൈമ: 60 സെക്കൻറില്‍ 120 രാഷ്ട്രങ്ങളുടെ ദേശീയ പതാകകള്‍ തിരിച്ചറിഞ്ഞ ആറു വയസും 30 ദിവസവും മാത്രം പ്രായമുള്ള ഹിബ സലീം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്​സില്‍. റാക് സ്കോളേഴ്​സ്​ ഇന്ത്യന്‍ സ്​കൂളിലെ സീനിയര്‍ കെ.ജി വിദ്യാര്‍ഥിനിയായ ഹിബ മലപ്പുറം സ്വദേശി മുഹമ്മദ് സലീമി​െൻറയും സാബിഹ സലീമി​െൻറയും മകളാണ്.

ഹിബ സലീമി​െൻറ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് സ്​കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ് അലി യഹ്​യ അഭിപ്രായപ്പെട്ടു. അസാധാരണ പ്രകടനങ്ങളിലൂടെ സ്കോളേഴ്​സിലെ ശ്രേയസ് അരുണ്‍കുമാര്‍, അനന്ത് പര്‍മാര്‍ എന്നീ വിദ്യാര്‍ഥികള്‍ മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരുന്നു.

Tags:    
News Summary - Baby Hiba record of recognizing 120 flags per minute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.