‘ഇന്നലെ മയങ്ങുമ്പോൾ’ പരിപാടിയുടെ ബ്രോഷർ പ്രകാശനം ജലീൽ മഷ്ഹൂർ തങ്ങൾ നിർവഹിക്കുന്നു
ദുബൈ: മലബാർ പ്രവാസി(യു.എ.ഇ)യുടെ ആഭിമുഖ്യത്തിൽ സംഗീതജ്ഞൻ എം.എസ് ബാബുരാജ് അനുസ്മരണ സംഗീതസന്ധ്യ ജനുവരി 25 ഞായറാഴ്ച വൈകീട്ട് ഏഴിന് ദുബൈ ഫോക് ലോർ തിയറ്റർ സയാസി അക്കാദമിയിൽ നടക്കും.
ബാബുരാജ് സ്മരണാർഥം നടത്തിയിരുന്ന ‘നമ്മുടെ സ്വന്തം ബാബുക്ക’ പരിപാടിയുടെ രണ്ടാം ഭാഗമായാണ് ടീ൦ ഈവൻടൈഡ്സ് ‘ഇന്നലെ മയങ്ങുമ്പോൾ’ എന്ന പേരിൽ പരിപാടി അവതരിപ്പിക്കുന്നത്. ഗായകരായ നിഷാദ്, സോണിയ, മുസ്തഫ മാത്തോട്ടം തുടങ്ങിയവർ ബാബുരാജ് സംഗീതം നൽകി അനശ്വരമാക്കിയ ഗാനങ്ങൾ അവതരിപ്പിക്കും.
പ്രവേശനം സൗജന്യമായിരിക്കും. പരിപാടിയുടെ ബ്രോഷർ പ്രകാശനം ജലീൽ മഷ്ഹൂർ തങ്ങൾ നിർവഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, ജമീൽ ലത്തീഫ്, മൊയ്തു കുറ്റ്യാടി, ശങ്കർ നാരായൺ, ചന്ദ്രൻ പി.എം, ബി.എ നാസർ, മുഹമ്മദലി മലയിൽ, അഷ്റഫ് ടി.പി, നാസർ, ഷംസീർ, സുനിൽ, ഷൈജ, ആബിദ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.