ഷാർജ: ഗൾഫ് മാധ്യമം ഷാർജയിൽ സംഘടിപ്പിച്ച കമോൺ കേരളയിലെ സുവർണ നായികമാർ എന്ന പരിപാടിയിൽ ചിരി പടർത്തി അറ്റ്ലസ് രാ മചന്ദ്രനും രമേശ് പിഷാരടിയും. മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ടവരായ സുവർണനായികമാർ പങ്കെടുത്ത വേദിയ ിൽ യാദൃശ്ചികമായാണ് ആ പാട്ടെത്തിയത്.
എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത, മമ്മുട്ടിയും ശാന്തികൃഷ്ണയും മത്സരിച്ച അഭിനയിച്ച സുകൃതം എന്ന സിനിമയിലെ മാനസരോവരം ആകെ ഉണർന്നു എന്ന ഗാനം. ഇൗ പാട്ടുപാടി മൃദുല പോകാനൊരുങ്ങിയ നേരം. അവതാരകൻ രമേഷ് പിഷാരടി മൃദുലയെ തിരിച്ച് വിളിച്ചു ചോദിച്ചു: സുകൃതം എന്ന ചിത്രത്തിെൻറ നിർമാതാവ് ആരാണ്. മൃദുല കുഴങ്ങിയെങ്കിലും സദസ് വിളിച്ചു പറഞ്ഞു ജനകോടികളുടെ ‘വിശ്വസ്ഥ സ്ഥാപനം’. കമോൺ കേരളയുടെ അവസാന നാളിൽ മേള സന്ദർശിച്ച അറ്റ്ലസ് രാമചന്ദ്രൻ വേദിയിലെത്തിയതോടെ ഹർഷാരവം കൂടുതൽ ശക്തമായി.
എന്നും ഒരു മാറ്റവുമില്ലാതിരിക്കുന്നതഎന്ത് കൊണ്ടെന്നാണ് പിഷാരടിയോട് അറ്റ്ലസ് രാമചന്ദ്രന്‍റെ ചോദ്യം. പട്ടിണിയാണെന്ന പിഷാരടിയുടെ മറുപടി കാണികളിൽ ചിരിപടർത്തി. ശേഷം തന്‍റെ പഞ്ച് വാക്യമായ ജനകോടികളുടെ ‘വിശ്വസ്ഥ സ്ഥാപനം’ എന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.