ദുബൈ: മാനസിക പിരിമുറുക്കും നിറഞ്ഞ കൊറോണക്കാലത്ത് പൊതുജനങ്ങൾക്കുള്ള സംശയദൂര ീകരണത്തിന് സൗകര്യമൊരുക്കുകയാണ് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. പുതിയ ടെലി-കണ്സ ൽേട്ടഷന് സേവനത്തിലൂടെ െപാതുജനങ്ങൾക്ക് ഫോൺ വഴി വിദഗ്ധരുടെ ഉപദേശം തേടാൻ അ വസരം ലഭിക്കും.
യു.എ.ഇയിലെ മെഡ്കെയര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ ക്ലിനിക് എന്നീ ശൃംഖലകളിലൂടെയാണ് സൗജന്യ ടെലി-കണ്സൽേട്ടഷന് സേവനം നൽകുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ ഇൗ കാലത്ത് പൊതുജനങ്ങളുടെ ആശങ്കയകറ്റുന്നതിനായി ആദ്യമായാണ് ഒരു സ്വകാര്യ ആരോഗ്യ സംരക്ഷണ ഗ്രൂപ് യു.എ.ഇയിൽ ഇത്തരമൊരു സംരംഭം ഒരുക്കുന്നത്. കോവിഡ്-19നെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് 044400500 എന്നനമ്പറില്‍ വിളിച്ചാല്‍ ആസ്റ്ററിലെ വിദഗ്ധര്‍ മറുപടി നല്‍കും.
ആസ്റ്റർ വെബ്സൈറ്റ് സന്ദര്‍ശിച്ച് രോഗികള്‍ക്ക് ഡോക്ടറുമായി വിഡിയോ കാള്‍ കണ്സൽേട്ടഷനുള്ള അപോയിന്മെൻറ് ബുക് ചെയ്യാം. ശിശുരോഗവിദഗ്ധരുമായുള്ള അപോയിന്മെൻറുകളും ലഭിക്കും. കൂടുതല്‍ പരിശോധനയോ മരുന്നോ ആവശ്യമെങ്കിൽ ഡോക്ടർമാർ ഫോൺ വഴി നിർദേശം നൽകും. നേരിട്ട് പരിശോധന ആവശ്യമുള്ളവർക്ക് അതിനുള്ള അവസരം ഉണ്ടാവും. മരുന്നുകളും മറ്റ് ഫാര്‍മസി ഉല്പന്നങ്ങളും ആവശ്യമുള്ളവര്‍ക്ക് യു.എ.ഇയിലുടനീളം ഹോം ഡെലിവറി സേവനവും ലഭ്യമാണ്. മരുന്നുകള്‍ ആവശ്യമുള്ളവർ 800700600 എന്ന നമ്പറില്‍ വിളിച്ചാൽ ഫാര്‍മസിസ്റ്റിനോട് സംസാരിക്കാനോ ഓര്‍ഡര്‍ ചെയ്യാനോ സാധിക്കും. മരുന്നുകളുടെ കുറിപ്പടി 800700600 എന്ന നമ്പറില്‍ വാട്സ് ആപ് ആയും അയച്ചുനല്‍കാം. കോവിഡ്-19 മഹാമാരിയുടെ വ്യാപനം എല്ലാവര്ക്കും ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ലഭ്യമാക്കേണ്ടതിെൻറ പ്രാധാന്യം വിളിച്ചോതുന്നതാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
ഹോം ക്വാറൻറീനും സാമൂഹ്യമായി അകലം പാലിക്കലും വീട്ടില്‍തന്നെ കഴിയുന്നതും കോവിഡ്-19 വ്യാപനത്തെ തടയുന്നതിനുള്ള സുപ്രധാന മുന്‍കരുതല്‍ നടപടികളാണ്. വീടുകളില്‍നിന്നും ഓഫീസുകളില്‍നിന്നും പുറത്തിറങ്ങാനും സഞ്ചരിക്കാനും സാധിക്കാത്ത സാഹചര്യത്തിലും ആസ്്റ്ററിനെ ആശ്രയിക്കുന്ന രോഗികള്‍ക്ക് മികച്ച പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് ടെലി കണ്സൽേട്ടഷന് ഉൾപ്പെടെയുള്ള സേവനം ഒരുക്കുന്നത്. അത്യാവശ്യമായ ഔട്ട്-പേഷ്യൻറ് ആരോഗ്യ പരിചരണ സേവനം ലഭ്യമാക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നേരിട്ടുള്ള ചികിത്സ ആവശ്യമുള്ള ഏതെങ്കിലും രോഗികളുണ്ടെങ്കില്‍, ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ചുരുക്കം ക്ലിനിക്കുകളിലേക്കും ആശുപത്രികളിലേക്കും റഫര്‍ ചെയ്യാന്‍ സാധിക്കുമെന്നും ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി. അപോയിന്മെൻറിനായി താഴെ പറയുന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. ആസ്റ്റർ ആശുപത്രി: asterhospital.com. ആസ്റ്റർ ക്ലിനിക്ക്: asterclinic.ae. മെഡ്കെയർ: medcare.ae/en
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.