ദുബൈ: ഏഷ്യാനെറ്റ് മിഡിലീസ്റ്റിന്റെ ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 30 ശനിയാഴ്ച സിലിക്കൺ സെൻട്രൽ മാളിൽ നടക്കും. പരമ്പരാഗത കലാപ്രകടനങ്ങൾ, വിവിധ മത്സരങ്ങൾ, കുടുംബങ്ങൾക്ക് ആസ്വദിക്കാവുന്ന ഫൺ പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടുത്തിയ ഓണാഘോഷത്തിൽ ഇത്തവണ ഹിറ്റ് എഫ്.എം ആർജെയും നടനുമായ മിഥുൻ രമേശും ഭാര്യ ലക്ഷ്മിയുമാണ് അതിഥികൾ.
ഹിറ്റ് എഫ്.എം ആർ.ജെ നിമ്മി സന്ദീപാണ് പരിപാടിയുടെ അവതാരിക. സ്വന്തം നാട്ടിലെന്നപോലെ ഓണത്തിന്റെ ഊഷ്മളതയും ചൈതന്യവും പുനഃസൃഷ്ടിക്കുന്ന ഓണാഘോഷത്തിൽ പൂക്കളമിടൽ, പായസ മത്സരം, മാവേലിക്കൊപ്പം ഓണം ഘോഷയാത്ര തുടങ്ങിയവയും ഒരുക്കുന്നുണ്ട്. കൂടാതെ പ്രഗല്ഭർ അണിനിരക്കുന്ന ശിങ്കാരിമേളവും തിരുവാതിര നൃത്തവും സന്ദർശകർക്ക് കേരളത്തിന്റെ പൈതൃകമായ ജീവിതത്തിന്റെ നേർക്കാഴ്ചകൾ സമ്മാനിക്കും. വൈകീട്ട് നടക്കുന്ന ഫാഷൻ ഷോയാണ് മറ്റൊരു ആകർഷണം. വൈകീട്ട് ആറു മുതൽ പരിപാടികൾ ആരംഭിക്കും. തുടർന്ന് ശിങ്കാരിമേളവും മത്സര വിജയികളെ പ്രഖ്യാപിക്കലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.