Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ്: ജുഡോയിൽ യു.എ.ഇക്ക് വെങ്കലം
അബൂദബി: ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ യു.എ.ഇയുടെ ജുഡോ താരം വിക്ടർ സ്കോർേട്ടാവിന് വെങ്കലം. 73 കിലോ വിഭാഗത്തിൽ കിർഗിസ്താെൻറ ബെക്തൂർ റിസ്മാെബതോവിനെ തോൽപിച്ചാണ് വിക്ടർ മൂന്നാം സ്ഥാനം നേടിയത്. ഇതോടെ യു.എ.ഇക്ക് മൊത്തം 13 മെഡലുകളായി.മാൽദോവയിൽ ജനിച്ച താരം 2014, 2016, 2017 വർഷങ്ങളിലും വിവിധ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ യു.എ.ഇക്ക് വെണ്ടി മെഡൽ കരസ്ഥമാക്കിയിരുന്നു. എന്നാൽ, 2016ലെ റിയോ ഒളിമ്പിക്സിൽ വിക്ടറിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.