യു.എ.ഇ. അഷ്റഫ് കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range രക്തദാനത്തിനായി കൈകോർത്ത് അഷ്റഫുമാർ
ദുബൈ: പേരിലും സേവനത്തിലും ഒരേ മനസ്സോടെ അഷ്റഫുമാർ ഒന്നിച്ചു. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ യു.എ.ഇ അഷ്റഫ് കൂട്ടായ്മ ദുബൈയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 40ഓളം അഷ്റഫുമാർ പങ്കെടുത്തു. അടുത്തമാസം അബൂദബിയിലും ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പ് അഷ്റഫ് കൂട്ടായ്മ യു.എ.ഇ ചാപ്റ്റർ പ്രസിഡൻറ് അഷ്റഫ് കെ.കെ. പുത്തൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഷ്റഫ് കേച്ചേരി, ട്രഷറർ ടി.പി. അഷ്റഫ്, അഷ്റഫ് തായൽ, അഷ്റഫ് മാളിയേക്കൽ, അഷ്റഫ് കുളങ്ങര, അഷ്റഫ് കൊമ്പൻ തുടങ്ങിയവരും അഷ്റഫ് കൂട്ടായ്മയുടെ വിവിധ എമിറേറ്റ്സ് കമ്മിറ്റി നേതാക്കളും നേതൃത്വം നൽകി. നിരവധി പേർ രക്തദാനത്തിൽ പങ്കെടുത്തു. കൈൻഡ്നസ് പ്രവർത്തകരായ ശിഹാബ് അഷ്റഫ് കാസർകോട്, അൻവർ വയനാട് എന്നിവർ മാർഗനിർദേശങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.