അബൂദബി: ട്രാവൽ ആൻറ് ടൂറിസം രംഗത്തെ പ്രമുഖരായ അരൂഹ ടൂർസ് ആൻറ് ട്രാവൽ അബൂദബിയ ിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു.
അരൂഹയുടെ 12ാമത് ശാഖ നാളെ വൈകീട്ട് നാലിന് അബൂദബി ഇലക്ട്ര സ്ട്രീറ്റിലെ ഹമദ് സെൻററിൽ എൻ.എം.സി^ ഫിനാബ്ലർ ഗ്രൂപ്പ് മേധാവി ഡോ . ബി.ആർ.ഷെട്ടി ഉദ്ഘാടനം ചെയ്യും.
പത്താം വാർഷികത്തോടനുബന്ധിച്ച് അരൂഹ, ട്രാവൽ ഷ ോപ്പ് എന്നിങ്ങനെ രണ്ട് ബ്രാൻറുകളിലായി 20 ഒൗട്ട്ലെറ്റുകളാണ് യു.എ.ഇയിലും ഒമാനിലുമായി തുറക്കാനൊരുങ്ങുന്നത്. നിലവിൽ പ്രവർത്തിച്ചു വരുന്ന യു.എ.ഇ,ഇന്ത്യ, ശ്രീലങ്ക എന്നിവക്കു പുറമെ മലേഷ്യ, സിംഗപ്പൂർ,ഒാസ്ട്രേലിയ, എന്നീ രാജ്യങ്ങളിലും കമ്പനിക്ക് വിപുലന പദ്ധതിയുണ്ട്.
എയർ ടിക്കറ്റിങ്, ഗ്ലോബൽ വിസ സർവീസ്, യു.എ.ഇ വിസ സർവീസ്, ഇൻർനാഷനൽ^ഡൊമസ്റ്റിക് ടൂർ പാക്കേജുകൾ, ഹോട്ടൽ ബുക്കിങ് തുടങ്ങിയ സേവനങ്ങൾക്ക് പുറമെ പ്രമുഖ ഒാൺലൈൻ ആക്ടിവിറ്റി സൈറ്റുകൾ ആയ ട്രിപ് അഡ്വൈസർ, വെൽട്ര എന്നിവയിൽ അരൂഹ വഴി ലഭ്യമാക്കുന്ന പ്രത്യേകമായി രൂപകൽപന ചെയ്ത വിവിധ തരം ടൂർ ആക്ടിവിറ്റികളും അബൂദബി ബ്രാഞ്ച് വഴി ബുക്ക് ചെയ്യാനാവും.
യൂ.എ.ഇയിലെ വിനോദ സഞ്ചാരികൾക്കിടയിൽ ഏറ്റവും പ്രിയങ്കരവും സാഹസികവുമായ സ്കൈ ഡൈവിങിെൻറ അംഗീകൃത റീസെല്ലർ കൂടിയാണ് അരൂഹ. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഒാഫറുകളും ആകർഷക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെൻറ് പ്രതിനിധികൾ വ്യക്തമാക്കി. വിവരങ്ങൾക്ക്: 0566471777
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.